നിയന്ത്രണം ലംഘിച്ചെത്തിയ യാത്രക്കാരെ തടഞ്ഞുനിർത്തി ഏത്തമിടീക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഇപ്പോഴുള്ള കർഫ്യൂ കഴിഞ്ഞ ലോക്‌ഡൗൺ കാലത്തുണ്ടായിരുന്ന നിയന്ത്രണങ്ങളാണ്  ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ചവരെ പോലീസ് ഏത്തമിടീക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.

നഗരത്തിൽ നിയന്ത്രണം ലംഘിച്ചെത്തിയ യാത്രക്കാരെ പോലീസ് തടഞ്ഞുനിർത്തി ഏത്തമിടീക്കുകയായിരുന്നു.

അടിയന്തര ആവശ്യത്തിനു പോകുകയാണെന്നു തെളിയിക്കാൻ മതിയായ രേഖകളില്ലാതെ വന്നവരാണ് പോലീസിന്റെ ശിക്ഷയിൽ കുടുങ്ങിയത്. ബെലഗാവി ജില്ലയിലും പോലീസിന്റെ ശിക്ഷാനടപടി അരങ്ങേറി.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

ബെലഗാവിയിലെ നിപ്പണിയിലാണ് ആളുകളെ ഒരുമിച്ചുനിർത്തി ഏത്തമിടീച്ചത്. മതിയായ രേഖകളില്ലാതെ യാത്ര ചെയ്യാനിറങ്ങിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഏത്തമിടീക്കൽ.

കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്തും പോലീസിന്റെ ഏത്തമിടീക്കൽ ശിക്ഷ അരങ്ങേറിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ പേരാണ് ഈ ശിക്ഷാനടപടിയിൽ കുടുങ്ങിയത്.

നിലവിൽ അടിയന്തര ആവശ്യങ്ങൾക്കു പോ കുകയാണെന്നു തെളിയിക്കുന്ന രേഖകൾ കൈവശമുള്ളവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുന്നുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
[masterslider id="10"]

Related posts