യുവാക്കളുടെ കഴിവിന്റെയും സ്വപ്നത്തിന്റെയും സംരഭത്തിന്റെയും കേന്ദ്രമാണ് ബെംഗളൂരു; പ്രധാന മന്ത്രി 

ബെംഗളൂരു: സർക്കാർ  നടപ്പാക്കുന്ന ചില പരിഷ്‌കാരങ്ങളും തീരുമാനങ്ങളും പദ്ധതികളും ആദ്യം അസുഖകരമെന്നു തോന്നാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവ രാജ്യത്തിനു ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബെംഗളൂരുവിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഗ്നിപഥ് പദ്ധതിക്കെതിരായ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു  പരാമർശങ്ങൾ.

പരിഷ്കാരങ്ങളുടെ പാതകൾ മാത്രമേ നമ്മെ പുതിയ ലക്ഷ്യങ്ങളിലേക്ക് നയിക്കൂ. സർക്കാരിന്റെ മാത്രം നിയന്ത്രണത്തിലായിരുന്ന ബഹിരാകാശ, പ്രതിരോധ മേഖലകൾ നാം തുറന്നു കൊടുത്തു. സർക്കാർ സൗകര്യങ്ങളൊരുക്കി നൽകുകയും പൗരന്മാരുടെ ജീവിതത്തിൽ ഇടപെടാതിരിക്കുകയും ചെയ്താൽ ഇന്ത്യയിലെ യുവത്വത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ബെംഗളൂരു നമുക്ക്    കാട്ടിത്തന്നിട്ടുണ്ട്.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

ഇന്ത്യൻ യുവാക്കളുടെ സ്വപ്‌നത്തിന്റെ, അവരുടെ സംരംഭകത്വത്തിന്റെ, പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള അവരുടെ കഴിവിന്റെ കേന്ദ്രമാണ് ബെംഗളൂരു. സ്വകാര്യ, പൊതുമേഖലകളുടെ കൃത്യമായ ഉപയോഗമാണ് ഇതിനു കാരണം, അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts