രണ്ടരക്കോടിയുടെ സ്വർണ കവർച്ച: 10 ജാർഖണ്ഡ് സ്വദേശികൾ പിടിയിൽ

ബെംഗളൂരു: കനകപുര റോഡിലെ പ്രിയദർശിനി ജ്വല്ലറിയിൽ നിന്ന് കടയുടെ പാർശ്വഭിത്തി കുത്തിത്തുറന്ന് രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച ജാർഖണ്ഡിൽ നിന്നുള്ള ഒരു സ്ത്രീ ഉൾപ്പെടെ 10 അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘത്തെ ജെപി നഗർ പോലീസ് അറസ്റ്റ് ചെയ്തു. മോഷണം നടത്താനായി തൊട്ടടുത്ത കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള വീട് പ്രതികൾ വാടകയ്‌ക്കെടുത്തിരുന്നു.

പ്രതികളിൽ നിന്ന് 55 ലക്ഷം രൂപ വിലമതിക്കുന്ന 1.1 കിലോ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. ബാക്കിയുള്ള സ്വർണാഭരണങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. സംഘത്തിലെ രണ്ടുപേർ ഹോട്ടൽ ജീവനക്കാരെന്ന വ്യാജേന വീട് വാടകയ്‌ക്കെടുത്തിരുന്നു. ഏപ്രിൽ 17ന് രാത്രിയാണ് സംഘം മോഷണം നടത്തിയത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ലോക്കർ കുത്തിത്തുറന്ന് അഞ്ച് കിലോ സ്വർണാഭരണങ്ങൾ കവർന്നിരുന്നു. തുടർന്ന് കേസന്വേഷണത്തിനായി എട്ട് പോലീസ് സംഘങ്ങളെ രൂപീകരിച്ചിരുന്നു. ജെപി നഗർ ഒന്നാം ഘട്ടത്തിലെ 14-ാം ക്രോസിൽ സ്ഥിതി ചെയ്യുന്ന മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ജ്വല്ലറി പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകൾ ഗസ്റ്റ് ഹൗസുകളായിട്ടാണ് ഉപയോഗിച്ചിരുന്നത് .

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

ഓരോ നിലകളിലേക്കും ഉള്ളിലെ സ്റ്റെയർ കേസ് വഴിയാണ് പ്രവേശനം. മതിൽ തുരന്ന ശേഷം പ്രതികൾ ജ്വല്ലറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് ഇറങ്ങിയ ഇവർ ഗ്യാസ് കട്ടർ ഉപയോഗിച്ച് ഒന്നാം നിലയുടെയും താഴത്തെ നിലയുടെയും ഇരുമ്പ് വാതിലുകൾ തകർത്താണ് മോഷണം നടത്തിയതെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിശ്ചയതലേന്ന് റോഡിലെ കേബിൾ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
[masterslider id="10"]

Related posts