ബിഗ് ബോസ് വീട്ടിലെ പന്ത്രണ്ട് മത്സരാർഥികൾക്ക് വേണ്ടിയും കരുതിയിട്ടുള്ള ബോംബുകൾ ഓരോന്നായി പൊട്ടിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം വീട്ടിലേക്കെത്തിയ വൈൽഡ് കാർഡ് എൻട്രികളായ റിയാസ് സലീമും വിനയ് മാധവും.
ദിൽഷ-റോബിൻ-ബ്ലസ്ലി ത്രികോണ പ്രണയത്തിന് നല്ലൊരു കൊട്ട് കൊടുത്തിരിക്കുകയാണ് റിയാസ് സലീം.
ലവ് ട്രയാങ്കിൾ കളിക്കാനല്ലാതെ ദിൽഷയ്ക്ക് മറ്റൊരു കഴിവും അർഹതയും വീട്ടിൽ തുടരാനില്ലെന്നും റിയാസ് പറയുന്നതും പുതിയ പ്രമോയിൽ കാണാം. റിയാസിന്റെ പരിഹാസം കേട്ടതും സടകുടഞ്ഞെഴുന്നേറ്റ് ഒറ്റയ്ക്ക് നിന്നായി മാസായി മറുപടി കൊടുക്കുന്ന ദിൽഷയും പ്രമോയിലുണ്ട്.
ഇനിയങ്ങോട്ട് വീട്ടിൽ സ്ഥരമായി അടിയുടെ പൊടി പൂരമായിരിക്കുമെന്നതിന്റെ സൂചനയും സാമ്പിൾ വെടിക്കെട്ടുമാണ് പുതിയ പ്രമോയിൽ കാണാൻ സാധിക്കുന്നത്. വീട്ടിൽ ദിൽഷയെ വെച്ച് റോബിൻ ലവ് ട്രയാങ്കിൾ കളിക്കുന്നുണ്ടെന്നാണ് റിയാസ് പറഞ്ഞത്.
പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ കാര്യം ഇന്നലെ കയറി വന്ന വൈൽഡ് കാർഡ് മുഖത്ത് നോക്കി പറഞ്ഞതോടെ ദിൽഷയുടെ മൗനം ദേഷ്യമായി മാറുകയും റിയാസിനെതിരെ ശക്തമായി പ്രതികരിക്കുകയുമായിരുന്നു.
ഒറ്റയ്ക്ക് നിന്ന് കളിക്കാൻ കഴിവില്ലെങ്കിൽ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോകുന്നതാണ് നല്ലതെന്നും റിയാസ് ദിൽഷയോട് പറയുന്നുണ്ട്. വീട്ടിലെത്തി നാൽപത് ദിവസത്തിന് മുകളിലായിട്ടും ദിൽഷ ആദ്യമായിട്ടാണ് ഒറ്റയ്ക്കൊരു വഴക്കിന്റെ ഭാഗമാകുന്നതും വീട്ടിലെ മറ്റൊരു മത്സരാർഥിയോട് ദേഷ്യത്തോടെയും ശബ്ദമുയർത്തിയും പ്രതികരിക്കുന്നതും.
മറ്റാരെയും സംസാരിക്കാൻ കൂടെ കൂട്ടാതെ തന്റെ ഭാഗത്തെ ന്യായം ത്രികോണ പ്രണയകഥ വിഷയത്തിൽ വിശദീകരിക്കാനും വഴക്കിനിടയിൽ ദിൽഷ ശ്രമിക്കുന്നുണ്ട്.
റിയാസിനുള്ള മറുപടിയായി ദിൽഷ പറഞ്ഞത് ഇങ്ങനെ-
‘നീ കണ്ടോ ഇവിടെ ത്രികോണ പ്രണയ കഥ നടക്കുന്നത്? ഞാൻ പറഞ്ഞോ ഇവിടെ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടെന്ന്? ഒരു സഹോദരനേയും ഒരു സുഹൃത്തിനേയും ഒരുമിച്ച് ലവ് ചെയ്യാനാണോ നീ പഠിച്ചിരിക്കുന്നത്? നാളെ പുറത്താക്കിയാലും ഞാൻ നല്ല അന്തസായി ഇവിടെ നിന്നും പോകും.’
‘ഞാൻ ഈ ഷോയിൽ നിന്നും പോകണോ വേണ്ടയോ എന്നത് റിയാസ് അല്ല തീരുമാനിക്കുന്നത്’ ദിൽഷ പറഞ്ഞു. ആദ്യമായിട്ടാണ് ഇത്രത്തോളം ദേഷ്യത്തോടെ ദിൽഷ പ്രതികരിക്കുന്നത് എന്നതിനാൽ തന്നെ വീട്ടിലുള്ളവരും അത്ഭുതത്തിലാണ്.
അതേസമയം റിയാസ് ദിൽഷയോട് ത്രികോണ പ്രണയകഥയെ കുറിച്ച് ചോദിച്ചത് ദിൽഷയുടെ മുന്നോട്ടുള്ള ബിഗ് ബോസ് യാത്രയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബിഗ് ബോസ് കണ്ട പ്രേക്ഷകർ പ്രമോ വീഡിയോയ്ക്ക് കമന്റ് ആയി നൽകുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.