ത്രികോണ പ്രണയത്തെ പരസ്യമായി വിമർശിച്ച് റിയാസ്, പൊട്ടിത്തെറിച്ച് ദിൽഷ

ബിഗ് ബോസ് വീട്ടിലെ പന്ത്രണ്ട് മത്സരാർഥികൾക്ക് വേണ്ടിയും കരുതിയിട്ടുള്ള ബോംബുകൾ ഓരോന്നായി പൊട്ടിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം വീട്ടിലേക്കെത്തിയ വൈൽഡ് കാർഡ് എൻട്രികളായ റിയാസ് സലീമും വിനയ് മാധവും. ദിൽഷ-റോബിൻ-ബ്ലസ്ലി ത്രികോണ പ്രണയത്തിന് നല്ലൊരു കൊട്ട് കൊടുത്തിരിക്കുകയാണ് റിയാസ് സലീം. ലവ് ട്രയാങ്കിൾ കളിക്കാനല്ലാതെ ദിൽഷയ്ക്ക് മറ്റൊരു കഴിവും അർഹതയും വീട്ടിൽ തുടരാനില്ലെന്നും റിയാസ് പറയുന്നതും പുതിയ പ്രമോയിൽ കാണാം. റിയാസിന്റെ പരിഹാസം കേട്ടതും സടകുട‍ഞ്ഞെഴുന്നേറ്റ് ഒറ്റയ്ക്ക് നിന്നായി മാസായി മറുപടി കൊടുക്കുന്ന ദിൽഷയും പ്രമോയിലുണ്ട്. ഇനിയങ്ങോട്ട് വീട്ടിൽ സ്ഥരമായി അടിയുടെ പൊടി പൂരമായിരിക്കുമെന്നതിന്റെ സൂചനയും…

Read More
Click Here to Follow Us