കെ.ഐ.എയിൽ ഒരു കോടി രൂപയുടെ സ്വർണവുമായി മലയാളികൾ പിടിയിൽ

ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ടു മലയാളികളെ പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു.

കേരളത്തിലെ കോഴിക്കോട് സ്വദേശികളായ ഇവർ മഞ്ഞലോഹത്തെ പേസ്റ്റാക്കി മാറ്റിയ ശേഷം പൗച്ചുകളാക്കി ഇഷ്‌ടാനുസൃതമായി തുന്നിയ അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

50.08 ലക്ഷം രൂപ വിലമതിക്കുന്ന 966.1 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ മേയ് ആറിന് എത്തിയ 24കാരനാണ് ആദ്യം പിടിയിലായത്. 47.31 ലക്ഷം രൂപ വിലമതിക്കുന്ന 918.01 ഗ്രാം സ്വർണവുമായി 26 വയസ്സുള്ള രണ്ടാമത്തെ വ്യക്തി ഞായറാഴ്ച എത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

രണ്ട് പേരും യുഎഇയിലെ അബുദാബിയിൽ നിന്നാണ് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തത്. ബെംഗളൂരുവിലെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നൽകിയ രഹസ്യവിവരത്തെ തുടർന്നാണ് ഇവരെ തിരിച്ചറിഞ്ഞ് പരിശോധന നടത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരുവരെയും പിടികൂടി സ്വർണം പിടിച്ചെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts