കർണാടക കോൺഗ്രസ്‌ വൈസ് പ്രസിഡന്റ് ബിജെപി യിലേക്ക്

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ പ്രമോദ് മദ്വരാജ് ബി.ജെ.പി പ്രവേശനത്തിന് ഒരുങ്ങുന്നു.

പ്രമോദ് പാര്‍ട്ടിയിലേക്കെത്തുന്നതില്‍ ഒരെതിര്‍പ്പുമില്ലെന്ന് ബി.ജെ.പി ഉഡുപ്പി ജില്ല കമ്മിറ്റി പ്രസിഡന്റ് കുയിലാടി സുരേഷ് നായക് അറിയിച്ചു.

ഉഡുപ്പി മേഖലയില്‍ ഏറെ സ്വാധീനമുള്ള മൊഗവീര സമുദായ അംഗമാണ് പ്രമോദ് മദ്വരാജ്. ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ച്‌ ഏതാനും ദിവസം മുമ്പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രമോദ് മദ്വരാജിനൊപ്പം ഉഡുപ്പി കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് മുനിയലു ഉദയകുമാര്‍ ഷെട്ടിയും ബി.ജെ.പിയിലേക്കെത്തുമെന്ന സൂചനയുണ്ട് . ഉഡുപ്പിയിലെ കോണ്‍ഗ്രസ് മുഖമെന്ന് വിശേഷിപ്പിക്കാവുന്ന ഇരു നേതാക്കളുടെയും കൂടുമാറ്റം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത ക്ഷീണമാകും ഇത് ഉണ്ടാക്കുക.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായി സഖ്യ ധാരണ പ്രകാരം ജെ.ഡി-എസില്‍ ചേര്‍ന്ന പ്രമോദ് മദ്വരാജ് പിന്നീട് ജെ.ഡി-എസ് വിട്ടിരുന്നു. കെ.പി.സി.സി പുനഃസംഘടനയില്‍ വൈസ് പ്രസിഡന്റ് പദവി നല്‍കിയിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നില്ല അദ്ദേഹം.

  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം

മദ്വരാജിന് പുറമെ, മുനിയലു ഉദയകുമാര്‍ ഷെട്ടിയും പാര്‍ട്ടിക്കുള്ളിലെ പിണക്കത്തെ തുടര്‍ന്നാണ് ബി.ജെ.പിയിലേക്ക് കൂടുമാറാനൊരുങ്ങുന്നത്.

മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ എം. വീരപ്പ മൊയ്‍ലിയുടെ മകന്, വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇവരുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
[masterslider id="10"]

Related posts