പൊതു സ്ഥലങ്ങളിൽ ഹിജാബ് നിരോധിക്കണം, വിവാദ പ്രസ്താവനയുമായി ബി ജെ പി നേതാവ്

ബെംഗളൂരു: ഹിജാബിനെതിരേ വിവാദ പ്രസ്താവനയുമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ്. ഭാവിയില്‍ പൊതു ഇടങ്ങളിലും ഹിജാബ് നിരോധിക്കുമെന്ന പ്രസ്താവനയാണ് വിവാദമായത്. ബിജെപി നേതാവും ഒബിസി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറിയുമായ യശ്പാല്‍ ആനന്ദാണ് വിവാദ പ്രസ്ഥാവനയുമായി എത്തിയത്.

ഞങ്ങള്‍ ഹിന്ദുരാഷ്ട്രയുടെ വക്താക്കളാണ്. ഒരു പക്ഷെ ഫ്രാന്‍സിന് മുമ്ബ് ഞങ്ങള്‍ ഹിജാബ് നിരോധനം നടപ്പാക്കും. ലോകത്ത് ഒരു നല്ല സന്ദേശം നല്‍കുമെന്നും ബിജെപി നേതാവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി

ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് നിരോധനം ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കര്‍ണാടകയില്‍ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് സംഘപരിവാരം. ഹിജാബ്, ഹലാല്‍, ക്ഷേത്ര പരിസരങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് നിരോധനം തുടങ്ങി ഹിന്ദുത്വ കാര്‍ഡ് ഇറക്കിയാണ് ബിജെപിയുടെ നീക്കം. ബാങ്കിനെതിരേയും പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും എതിരേയും ബിജെപി നീക്കം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീടുകളിൽ കയറി കവർച്ച നടത്തുന്ന വിഖ്യാത സംഘം പിടിയിൽ; എട്ട് പേർ അറസ്റ്റിൽ, പിന്നിൽ അന്തർസംസ്ഥാന കുറ്റവാളികൾ
[masterslider id="10"]

Related posts