ബഹളത്തിനിടെ ഈ പ്രാവും പറന്നുപോയതോടെ ക്ഷുഭിതനായ വിദ്യാർഥി കുഞ്ഞിനെ അടുത്തുള്ള തോട്ടത്തിലേക്കു കൊണ്ടുപോയി അപായപ്പെടുത്തിയെന്നാണ് കേസ്. ഉന്തുവണ്ടിയിൽ ഭക്ഷണവിൽപന നടത്തുന്നവരാണു വെങ്കടേഷിന്റെ മാതാപിതാക്കൾ.ഇവരും വിദ്യാർഥിയുടെ കുടുംബവും തമ്മിൽ വഴക്കായിരുന്നെന്നും പൊലീസ് പറഞ്ഞു. വിദ്യാർഥിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.
പ്രാവിനെ തുറന്നുവിട്ടതിന്റെ പേരിൽ തർക്കം; രണ്ടു വയസ്സുകാരനെ പതിനാലുകാരൻ കൊലപ്പെടുത്തി
