വിമുക്തഭടനെ കൊലപ്പെടുത്തിയ കേസ്; ഒരു നഴ്സ് അടക്കം അഞ്ചു പേർ അറസ്റ്റിൽ

ബെംഗളൂരു : വിമുക്തഭടനെ കൊലപ്പെടുത്തിയ കേസ് തെളിയിച്ചതായി ബെംഗളൂരു പോലീസ് ശനിയാഴ്ച അവകാശപ്പെടുകയും, കേസിലെ പ്രതികളായ വിമുക്തഭടന്റെ അമ്മയെ പരിചരിക്കാൻ എത്തിയ ഒരു പുരുഷ നഴ്സിനെയും നഴ്സിന്റെ സഹോദരനെയും, മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.

ബുധനാഴ്ചയാണ് ഡോംലൂർ ലേഔട്ടിൽ താമസിക്കുന്ന ജൂഡ് തെഡ്യൂസിനെ ആണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. നഴ്സ് ബാബു (24), സഹോദരൻ മുരളി (26), സുഹൃത്തുക്കളായ ആന്ധ്രാപ്രദേശ് സ്വദേശികളായ ഗജേന്ദ്ര നായക് (26), ദേവേന്ദ്ര (24), രാജേന്ദ്ര (26) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

  സമീക്ഷ ഇനി ബന്നാർഘട്ടയിലെ 'ഹിപ്പോ'; വന്യജീവി സ്നേഹിയായ ആ പെൺകുട്ടിയുടെ ഓർമ്മയ്ക്കായി പാർക്കിന്റെ ആദരം

ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തിരുന്ന ജൂഡ് വിവാഹമോചിതനായി അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ജൂഡ് തെഡ്യൂസിന്റെ അമ്മയെ പരിപാലിക്കാൻ അയാൾ ബാബുവിനെ നിയോഗിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് ‘അമ്മ മരിച്ചു. എന്നാൽ, ബാബു പലപ്പോഴും ജൂഡിനെ കാണാൻ വരാറുണ്ടായിരുന്നു, രണ്ടാമത്തെ
നിലയിലാണ് വീട്ടിൽ വിലപിടിപ്പുള്ള ധാരാളം സാധനങ്ങൾ ഉള്ളതെന്ന് പ്രതിക്ക് അറിയാമായിരുന്നു.

ജൂഡിനെ കൊന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാൻ പദ്ധതിയിട്ട ബാബു സഹോദരൻ മുരളിയെ വിവരം അറിയിച്ചു. ബുധനാഴ്ച ബാബുവും മറ്റ് പ്രതികളും ചേർന്ന് ചുറ്റിക ഉപയോഗിച്ച് ജൂഡിനെ കൊലപ്പെടുത്തുകയും  നായ്ക്കളെ കബളിപ്പിക്കാൻ ജൂഡിന്റെ ദേഹത്തും വീടിനകത്തും മറ്റിടങ്ങളിലും മുളകുപൊടി വിതറുകയുമായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പിത്തോട്ടത്തിൽ ഇലയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുവനന്തപുരത്ത് മരിച്ച യുവതിയുടെ ഹൃദയം ഉൾപ്പെടെ അഞ്ച് അവയവങ്ങൾ ദാനംചെയ്യും
[masterslider id="10"]

Related posts

Click Here to Follow Us