ബെംഗളൂരു: നഗരത്തിൽ വിവിധ ഇടങ്ങളിൽ ആയി 123 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ബെസ്കോം അറിയിച്ചു. നിലവിൽ 136 ഇലക്ട്രിക് സ്റ്റേഷനുകൾ നഗരത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്. ഇതിനു പുറമെ ആണ് 123 സ്റ്റേഷനുകൾ കൂടെ സ്ഥാപിക്കാൻ ബെസ്കോം ഒരുങ്ങുന്നത്. അതിനായി 500 ഓളം സ്ഥലങ്ങൾ സർവ്വേ നടത്തിയതായി ബെസ്കോം മാനേജിങ് ഡയറക്ടർ രാജേന്ദ്ര ചോളൻ അറിയിച്ചു.
25 കെവിഎ ശേഷിയുള്ള ഓരോ സ്റ്റേഷനുകൾക്കും 48 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് വരുന്നത്.
ഓരോ യൂണിറ്റിനും 6 രൂപ നിരക്കിലാണ് വാഹന ഉടമസ്ഥരിൽ നിന്നും സ്റ്റേഷൻ ഈടാക്കുക.