യെലെ മല്ലപ്പ ഷെട്ടി തടാക കൈയേറ്റങ്ങൾക്കെതിരെ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർക്ക് നിർദേശം നൽകി എൻജിടി

ബെംഗളൂരു : യെലെ മല്ലപ്പ ഷെട്ടി തടാകത്തിലെ കൈയേറ്റത്തിനും മലിനീകരണത്തിനുമെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് സ്വതന്ത്രമായി റിപ്പോർട്ട് നൽകാൻ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി), കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി), ചെറുകിട ജലസേചന വകുപ്പ് എന്നിവരോട് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ഉത്തരവിട്ടു. മാർച്ച് 31-നോ അതിനുമുമ്പോ റിപ്പോർട്ട് സമർപ്പിക്കാൻ ആണ് നിർദേശം.

ജലാശയത്തിനുള്ളിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് (എസ്ടിപി) നിർമിക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചെറുകിട ജലസേചന വകുപ്പിനോടും ട്രൈബ്യൂണൽ നിർദേശിച്ചിട്ടുണ്ട്. “ജലാശയത്തിന്റെ അതിർത്തിയിൽ നിന്ന് എസ്ടിപി മാറ്റി സ്ഥാപിക്കുന്നതിനുള്ള എന്തെങ്കിലും സാധ്യതയുണ്ടോയെന്ന് പരിശോധിക്കാൻ ഞങ്ങൾ അവരോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, അവർ ഇക്കാര്യത്തിൽ ഒരു സ്വതന്ത്ര റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല, ”എൻജിടി പറഞ്ഞു.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

തങ്ങൾ ജലാശയത്തിൽ നിന്ന് നിർമ്മാണ, പൊളിക്കൽ (സി ആൻഡ് ഡി) മാലിന്യങ്ങൾ നീക്കം ചെയ്യുകയും തടാകം സംരക്ഷിക്കാൻ മാർഷലുകളെ വിന്യസിക്കുകയും ചെയ്തുവെന്ന് ബിബിഎംപി പ്രസ്താവിക്കുമ്പോൾ, ഹർജിക്കാരൻ ജഗൻ കുമാർ അവകാശവാദങ്ങൾ നിരസിച്ചു “തടാകത്തിൽ കൈയേറ്റങ്ങൾ ഉണ്ട്. സർക്കാറിന്റെയും സ്വകാര്യ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ ഉയർന്നുവന്നിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. തടാകത്തിൽ നേരിട്ട് മാലിന്യം തള്ളുന്നതും ജലാശയത്തിനുള്ളിൽ തന്നെ എസ്ടിപി നിർമാണവും നടക്കുന്നുണ്ട്. മാത്രമല്ല, സി ആൻഡ് ഡി മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമാണ്” ജഗൻ കുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
[masterslider id="10"]

Related posts