ഇന്ത്യൻ ഫുട്ബോളിന്റെ തലയാണ് കൊൽക്കത്തയെങ്കിൽ ഹൃദയമാണ് ഗോവയെങ്കിൽ ശരീരത്തിലെവിടെയും ഒഴുകി നടക്കുന്ന ഓജസ്സും തേജസ്സും ശക്തിയു ബുദ്ധിയും പ്രദാനം ചെയ്യുന രക്തമാണ് കേരള ഫുട്ബാൾ…
ഒളിമ്പ്യൻ റഹ്മാൻ മുതൽ കറുത്ത മാൻ ഐ എം വിജയൻ ,വി പി സത്യൻ ,ജോ പോൾ അഞ്ചേരി, ജിജു ജേക്കബ്, സി വി പാപ്പച്ചൻ, കെ ടി ചാക്കോ, വി പി ഷാജി, ഫിറോസ് വി റഷീദ്, വിനീത്, റാഫി അങ്ങനെ അങ്ങനെ എണ്ണിത്തീരാൻ കഴിയാതെ കഴിഞ്ഞ കൗമാര ലോകകപ്പിൽ ആടിത്തിമിർത്ത രാഹുൽ കെ പി വരെ യെത്തുന്നു സംസ്ഥാനാന്തര തലത്തിലും രാജ്യാന്തര തലത്തിലും ഉയർന്ന കേരള ഫുട്ബാളിന്റെ വ്യക്തി പെരുമ.
കേരള പോലീസും,എസ് ബി ടി, ടൈറ്റാനിയവും കഴിഞ്ഞ് ഡ്യുറാന്റ് കപ്പ് നേടിയ എഫ്സി കൊച്ചി നിലൂടെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തി നിൽക്കുന്നു കേരള ക്ലബ് ഫുട്ബാളിന്റെ ചരിത്രം.
ഇന്ത്യൻ ഫുട്ബാളിന്റെ മെക്ക കൊൽക്കത്ത നഗരമാണെങ്കിൽ ഇന്ത്യൻ ഫുട്ബാളിന്റെ “വത്തിക്കാൻ ” കേരളത്തിലെ ഒരു സ്ഥലമാണ് മലബാറിന്റെ തെക്കുഭാഗം, മലപ്പുറം. വത്തിക്കൻ എന്ന സ്വയം ഭരണ പ്രദേശം ഭരിക്കുന്നത് പോപ്പ് ആണെങ്കിൽ ഈ പ്രദേശം ഭരിക്കുന്നത് ഈ പോപ്പ് ആണ്, കാൽപന്തുകളി എന്ന പോപ്പ്.
മലബാറിന്റെ പ്രത്യേകിച്ച് മലപ്പുറത്തിന്റെ ഫുട്ബാൾ “ഭ്രാന്ത് ” അതു ചിലപ്പോൾ വാക്കുകളാൽ വിവരിക്കുന്നതിനും മുകളിലാണ്, കൊയ്ത്തൊഴിഞ്ഞ വരണ്ട പാടങ്ങളിൽ കൃഷിക്ക് പകരം ഫുട്ബാൾ നട്ടുവളർത്തി ഫലമെടുക്കുന്നവരാണവർ.
ക്രൂരത കാണാൻ ഇറ്റലിയിലെ കോളോസിയങ്ങളിൽ ആളുകൾ കൂടാറുണ്ടായിരുന്നത്രേ, ഗ്രൗണ്ടിലേക്ക് ഏഴു ഏഴ് പേരെ പറഞ്ഞു വിട്ട് ,ഫുട്ബാളിന്റെ വന്യത ആസ്വദിക്കുന്ന കൊളോസിയങ്ങളായി മാറും ഓരോ കൊയ്ത്തൊഴിഞ്ഞ പാടങ്ങളും.
മലപ്പുറം കാരൻ ഫുട്ബാൾ കാണുന്നത് തന്നെ മറ്റൊരു രീതിയിലാണ് ,ലോകത്തിലെ മറ്റെല്ലാവരും കളി കാണുന്നതിൽ നിന്ന് വ്യത്യസ്ഥമായി അവന് കളിയുടെ ഓരോ ഘട്ടങ്ങളെ ക്കുറിച്ചും വ്യക്തത ഉണ്ട് ഓരോ നീക്കങ്ങളെ കുറിച്ചും അവനറിവുണ്ട് ഒരു ഫോർവേഡ് പന്തുമായി പോകുമ്പോൾ തന്നെ അവനറിയാം പോസ്റ്റിന്റെ ഏത് മൂലയിലാണ് ആ പന്ത് വിശ്രമിക്കാൻ പോകുന്നത് എന്ന്. ഏത് കാലിലടിക്കുമെന്ന്.അങ്ങനെ അങ്ങനെ.
നിങ്ങൾ ഒരു മാച്ച് കണ്ടിട്ടില്ലെങ്കിൽ കൂടി അവനോട് സംസാരിച്ചാൽ നിങ്ങൾക്ക് കിട്ടുന്നത് കളി കണ്ട പ്രതീതിയായിരിക്കും. നിങ്ങൾ കണ്ട കളിയേ കുറിച്ചവർ പറയുമ്പോൾ നിങ്ങൾ കാണാത്ത പലതും അവർ ആ 90 മിനിറ്റിൽ കണ്ടിട്ടുണ്ടാവും പുതിയ “ഡയമൻഷൻ ” അവർക്കുള്ളിലുണ്ടാകും.
നിങ്ങൾക്കും ആസ്വദിക്കണോ ഈ ഫുട്ബാൾ അനുഭവം….
നിങ്ങളുടെ ഐ എസ് എൽ ബെംഗളൂരു വാർത്ത ഡോട്ട് കോമിനൊപ്പം ഉറപ്പാക്കുക.
കാൽപന്തുകളിയെന്ന ക്ഷേത്രത്തിലെ പൂജാരിമാരെയല്ല ,മൂർത്തികളെ തന്നെയാണ് ഞങ്ങൾ ഗ്രൗണ്ടിലിറക്കിയിരിക്കുന്നത്. കളിക്കളത്തിലെ പുലിക്കുട്ടികളായ
ഷമീം നിലമ്പൂർ, നാസ്തിക്, ബാലഗോപാലൻ തമ്പി എന്നിവരെ,
ഇന്നു മുതൽ ഇവർ നിങ്ങൾക്കു വേണ്ടി കളിയെഴുതുന്നു ,നിങ്ങളിലെ ഫുട്ബാൾ ആരാധകന്റെ മനസ്സിൽ കയറി ഗോളടിക്കാൻ അവർ വരുന്നു…
ലെറ്റ്സ് ഫുട്ബാൾ,
ലെറ്റ്സ് റീഡ് ഫുട്ബാൾ ഇൻ ബെംഗളൂരു വാർത്ത ഡോട്ട് കോം.