ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇന്നു മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

SCHOOL LEAVE

ബെംഗളൂരു : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം മൂലം കർണാടകയുടെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഉഡുപ്പി, ഉത്തര കന്നഡ, ഗദഗ്, ബെലഗാവി, ധാർവാഡ്, ഹാവേരി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച മഴ അനുഭവപ്പെടും. പശ്ചിമഘട്ടമേഖലയിൽ സ്ഥിതി ചെയ്യുന്ന ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

മാർച്ച് 9 ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ രാവിലെ മുതൽ മേഘാവൃതമായ കാലാവസ്ഥ നിലനിന്നിരുന്നു.

എന്നാൽ, തീരദേശ കർണാടക, വടക്കൻ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനത്തിന്റെ ചില ഭാഗങ്ങൾ വരണ്ട കാലാവസ്ത്ഥ തുടരുമെന്ന് ഐഎംഡി പ്രവചനത്തിൽ പറഞ്ഞു.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts