ബെല്ലണ്ടൂര്‍ “കിഡ് സീ”യില്‍ മൂന്നര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്;പോലീസിന് തിരിച്ചടി;പോക്സോ റദ്ദാക്കാൻ ഹൈക്കോടതി നിർദേശം.

ബെംഗളൂരു: ബെലന്തൂരിലെ പ്രീ നഴ്സറി സ്കൂളിൽ മൂന്നരവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ നാലുപേർക്കെതിരായ പോക്സോ കേസ് റദ്ദാക്കാൻ ഹൈക്കോടതി നിർദേശം. സ്കൂളിലെ സൂപ്പർവൈസർ കുട്ടികളെ ഉപദ്രവിച്ചുവെന്ന പരാതിയിൽ പ്രിൻസിപ്പൽ ഉൾപ്പെടെ നാലുപേർക്കെതിരെ കഴിഞ്ഞ ഫെബ്രുവരിയിലാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കു ചുമത്തുന്ന പോക്സോ വകുപ്പനുസരിച്ചു കേസെടുത്തതു ചോദ്യം ചെയ്തു പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ

എഫ്ഐആറിലും പരാതിയിലും ആരോപിച്ച കുറ്റങ്ങൾ മുഖവിലയ്ക്കെടുത്താൽ കൂടി ഇവ പ്രഥമദൃഷ്ട്യാ പോക്സോ ചുമത്താൻ പര്യാപ്തമല്ലെന്നു കോടതി നിരീക്ഷിച്ചു. കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയിൽ സ്കൂൾ സൂപ്പർവൈസർ മഞ്ജുനാഥ്, സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പൽ, അധ്യാപിക എന്നിവർക്കെതിരെയാണു പൊലീസ് കേസെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'സോണിയ ഗാന്ധി എന്നിൽ വിശ്വാസമർപ്പിച്ചു, രാഹുൽ നിരന്തര മാർഗ്ഗദർശിയാണ്'; രാഷ്ട്രീയ യാത്രയെക്കുറിച്ച് നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts