ബെംഗളൂരുവിൽ വാരാന്ത്യ കർഫ്യൂ; ലംഘിച്ചതിന് പോലീസ് 820 -ഓളം വാഹനങ്ങൾ കണ്ടുകെട്ടി.

ബെംഗളൂരു: വാരാന്ത്യ, രാത്രി കർഫ്യൂ നടപ്പാക്കാൻ കഠിനമായി പരിശ്രമിക്കുന്ന സിറ്റി പോലീസ് ശനിയാഴ്ച രാവിലെ 6 മുതൽ രാത്രി 8 വരെ ഉള്ള സമയങ്ങളിൽ മാത്രം പിടികൂടിയത് 820 വാഹനങ്ങൾ. ഡിസംബർ 28 നും ശനിയാഴ്ച പുലർച്ചെ 5 നും ഇടയിൽ പിടിച്ചെടുത്ത 540 വാഹനങ്ങൾ കൂടി ചേർത്താൽ, പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം 1,369 ആണ്. അതിൽ കൂടുതലും ബൈക്കുകളും കാറുകളും മുച്ചക്ര വാഹനങ്ങളുമാണ് പിടിച്ചിട്ടുള്ളത്.

കണക്കുകൾ പ്രകാരം മജസ്റ്റിക്, കെആർ മാർക്കറ്റ് പ്രദേശങ്ങളുടെ അധികാരപരിധി ഉൾക്കൊള്ളുന്ന വെസ്റ്റ് ഡിവിഷനിലെ പോലീസുകാർ ശനിയാഴ്ച 316 വാഹനങ്ങൾ പിടിച്ചെടുക്കുകയും സൗത്ത് ഡിവിഷൻ പോലീസ് 147 വാഹനങ്ങളുമാണ് പിടിച്ചെടുതട്ടുള്ളത്.

  എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വരും; മുഹമ്മദ്‌ റിയാസ്

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും കർഫ്യൂ സമയത്ത് അലഞ്ഞുനടന്ന വാഹനയാത്രികർ അവശ്യവസ്തുക്കൾക്കും മരുന്നുകൾക്കുമായി പുറത്തിറങ്ങിയതാണെന്ന് പറഞ്ഞ് ഡ്യൂട്ടിയിലുള്ള പോലീസുകാരോട് തർക്കിച്ചു, എന്നാൽ, അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നവരെ കടത്തിവിടുന്നതിനിടയിൽ ഇവർ അലഞ്ഞുതിരിയുകയായിരുന്നെന്ന് മനസ്സിലാക്കിയ പോലീസ് അവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു.

വെസ്റ്റ് ഡിവിഷൻ പോലീസും ബിബിഎംപി ഉദ്യോഗസ്ഥരും കെആർ മാർക്കറ്റിന് സമീപം കർഫ്യൂ ലംഘിച്ച് വാഹനമോടിക്കുന്നവരെ പിടിച്ച് സ്രവപരിശോധനയും നടത്തിയിരുന്നു. വാരാന്ത്യ കർഫ്യൂ നടപ്പാക്കുന്നത് അവലോകനം ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ശനിയാഴ്ച ബെംഗളൂരു പോലീസ് മേധാവി കമൽ പന്തിനും മറ്റ് മുതിർന്ന പോലീസുകാരുമൊത്ത് നഗര പര്യടനം നടത്തി. പര്യടനത്തിനിടയിൽ തെരുവിൽ വിന്യസിച്ചിരിക്കുന്ന പോലീസുകാരുമായി ജ്ഞാനേന്ദ്ര സംവദിക്കുകയും അവരുടെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബം​ഗാളിൽ പുതുചരിത്രം; ആദ്യ ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് മോദി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം മാറ്റം: രാജധാനി എക്സ്പ്രസ് ഉൾപ്പടെ ഇനി പുതിയ ട്രാക്കുകളിൽ നിന്ന്!
[masterslider id="10"]

Related posts

Click Here to Follow Us