കോവിഡ്-19: 7.2 ലക്ഷം കുട്ടികൾക്ക് വാക്‌സിനേഷൻ നൽകാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു : 15-18 പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിനേഷൻ നൽകാനുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെത്തുടർന്ന്, നഗരത്തിലെ കുട്ടികളെ കുത്തിവെയ്ക്കാനുള്ള പദ്ധതികൾ ബിബിഎംപി ആസൂത്രണം ചെയ്യുന്നു.

ബൃഹത് ബംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) പ്രാഥമിക കണക്ക് പ്രകാരം നഗരത്തിൽ 7.2 ലക്ഷം കുട്ടികൾ വാക്സിനേഷന് അർഹതയുള്ളവരാണെന്ന് കണ്ടെത്തി.

“ഞങ്ങളുടെ കണക്കനുസരിച്ച്, 15-18 വയസ്സിനിടയിലുള്ള 7.5 ലക്ഷം കുട്ടികളാണ് ബെംഗളൂരുവിൽ ഉള്ളത്. എസ്എസ്എൽസി, പിയുസി വിദ്യാർഥികൾ എൻറോൾ ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പിൽ നിന്നും മറ്റ് വകുപ്പുകളിൽ നിന്നും ഞങ്ങൾ ഡാറ്റ ശേഖരിക്കും, ”ബിബിഎംപിയുടെ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്

“വിദ്യാർത്ഥികളുടെയും സ്കൂളുകളുടെയും എണ്ണം സംബന്ധിച്ച ഡാറ്റ ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞാൽ, ഞങ്ങൾ അവരെ പ്രത്യേക വാർഡുകളിലേക്ക് മാപ്പ് ചെയ്യുകയും വാക്സിനേഷൻ ക്യാമ്പുകൾ സ്ഥാപിക്കുകയും ചെയ്യും,” ഓഫീസർ കൂട്ടിച്ചേർത്തു.

  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
[masterslider id="10"]

Related posts