ബെംഗളൂരു: നഗരത്തിൽ നിന്നുള്ള ഒരു ഉപഭോക്താവിന് ലഭിച്ച സേവനത്തിന്റെ കുറവ് ചൂണ്ടിക്കാട്ടി 50,000 രൂപ നഷ്ടപരിഹാരം നൽകാനും കൂടാതെ ശ്രവണ ഉപകരണത്തിന്റെ വിലയായ 2.5 ലക്ഷം രൂപ തിരികെ നൽകാനും ഹിയറിംഗ് വെൽനസ് ക്ലിനിക്കിനോട് ഉപഭോക്തൃ കമ്മീഷൻ നിർദ്ദേശിച്ചു.
നഗരത്തിലെ ആർബിഐ ലേഔട്ടിൽ താമസിക്കുന്ന സുദീപ് ഹേമറെഡ്ഡി സാസ്വിഹള്ളി നൽകിയ പരാതിയെ ഭാഗികമായി അംഗീകരിച്ച് കൊണ്ട് ബാംഗ്ലൂർ അർബൻ രണ്ടാം അഡീഷണൽ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, നഷ്ടപരിഹാരം കൂടാതെ ഗതാഗതച്ചെലവായി 5,000 രൂപയും വ്യവഹാരച്ചെലവായി 5,000 രൂപയും പരാതിക്കാരന് നൽകാനും നിർദേശിച്ചട്ടുണ്ട്.
പരാതിക്കാരൻ 2019 മാർച്ചിൽ 2.5 ലക്ഷം രൂപയ്ക്ക് നഗരത്തിലെ റീജിയണൽ ഓഫീസായ ഫോണാക്കിൽ നിന്ന് ശ്രവണ ഉപകരണ യൂണിറ്റ് വാങ്ങിയിരുന്നു. എന്നാൽ ഉപകരണത്തിലെ പ്രശ്നത്തെ തുടർന്ന് എതിർ കക്ഷികളായ “ഹിയറിംഗ് വെൽനസ് ക്ലിനിക്കും ഫോണാക്കും” പുതിയ വാറന്റിയോടെ പുതിയ ഉപകരണം മാറ്റിനൽകി.
എന്നാൽ മാറ്റിനലികിയ പുതിയ ഉപകരണത്തിനും പ്രശ്നമായിരുന്നു. ഇത് അവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും രണ്ടര ലക്ഷം രൂപ തിരികെ നൽകാൻ അവർ കൂട്ടാക്കിയില്ല. ഇതോടെയാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.