ബെംഗളൂരു : തൃശൂര്‍ സ്വദേശിയായ പി എ ഇര്‍ഷാദിനെയാണ് രേവ സര്‍ക്കിളിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂര്‍ പഴുവില്‍ പൊക്കാകിലത്ത് അബ്ദുള്‍ റസാഖിന്‍റെ മകനാണ് മരണപ്പെട്ട ഇര്‍ഷാദ് (31) ഇന്‍റിഗോ എയര്‍ലൈന്‍സില്‍ മെക്കാനിക്കല്‍ ഇഞ്ചിനിയറായിരുന്നു. അബുദാബിയില്‍ ജോലിയുളള ഭാര്യ തസ്നീം നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട് ഇവര്‍ക്ക് രണ്ടര വയസ്സുളള ഒരുമകനുമുണ്ട്.
കാലത്ത് ജോലിക്ക് എത്താതെയായപ്പോള്‍ സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്ത് പോയി നോക്കിയപ്പോളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് പോലീസും കെഎംസിസി പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം ഈസ്റ്റ് പോയിന്‍റ് ഹോസ്പിറ്റലിലേക്ക് മാറ്റി അവിടെ വെച്ചുതന്നെയാണ് പോസ്റ്റമോർട്ടം നടത്തിയത്.
എഐകെഎംസിസി യലഹങ്ക ഏരിയാകമ്മറ്റി നേതാക്കളായ റഷീദ് ,അനീസ്,ജാഫിദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ടി ഉസ്മാന്‍ , ഹനീഫ് കല്ലാക്കന്‍, ഷഫീഖ് എന്നിവർ സ്ഥലത്തെത്തി.
കെഎംസിസി ആംബുലന്‍സില്‍ രാത്രി എട്ട് മണിയോടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി
കാലത്ത് ഏഴ് മണിക്ക് ചിറക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ആണ് അന്ത്യകർമ്മങ്ങൾ.
(News Courtesy – AIIKMCC Media Wing)
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.