തെരുവിലുറങ്ങുന്നവർക്ക് സ്നേഹപ്പുതപ്പും ആഹാരവുമായി ; ആർ.ഐ.ബി.കെ ബെംഗളൂരു

ബെംഗളൂരു : ആർഐബികെ ബെംഗളൂരു (റെഡ് ഇസ് ബ്ലഡ് കേരള ബെംഗളൂരു)ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാം വാർഷീകത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ശിശുദിനത്തിന് തെരുവിൽ അന്തിയുറങ്ങുന്നവർക്ക് പുതപ്പുകളും ഭക്ഷണവും വിതരണം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷവും വാർഷികത്തിന് ആർ.ഐ.ബി.കെ തെരുവിലുറങ്ങുന്നവർക് സഹായം എത്തിച്ചിരുന്നു ഈ വർഷവും അത് തുടർന്നു.

ഡയറി സർക്കിൾ, കെ ആർ മാർക്കറ്റ്, മജസ്റ്റിക്, യശ്വന്തപുരം എന്നിവിടങ്ങളിൽ വിതരണം നടത്തി. ആരോരുമില്ലാത്ത അച്ഛനമ്മാർക്കും, സഹോദരങ്ങൾക്കും ,കുട്ടികൾക്കും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും സമൂഹത്തിലെ നിരാലംബർക്കും അതി ശൈത്യത്തിന്റെ നാളുകളിൽ ഒന്ന് ഉറങ്ങാൻ പുതപ്പുകളും തലയണകളും, ഭക്ഷണ സാധനങ്ങളും എത്തിച്ചു നൽകിയപ്പോൾ ഉള്ള്‌ പിടഞ്ഞുള്ള ആനന്ദമാണ് ജീവകാരുണ്യ പ്രവർത്തനം ചെയ്യാനുള്ള ആവേശം വോളന്റീർസ് പറഞ്ഞു.

  നായ്ക്കളെ മാറ്റാൻ കോർപ്പറേഷൻ റെഡി, പക്ഷേ നോക്കാൻ ആളില്ല! ഡോഗ് ഷെൽട്ടർ പദ്ധതി നേരിടുന്ന വലിയ വെല്ലുവിളി പുറത്ത്

 

  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts