വയറുവേദന; യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് കിലോക്കണക്കിന് മുടി

മൈസൂരു; സ്ഥിരമായ വയറുവേദനയുമായി ഡോക്ടറെ കാണാനെത്തിയ യുവതിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് ഒന്നരകിലോയോളം വരുന്ന തലമുടി.

കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് വയറുവേദനയുമായി യുവതി ഡോക്ടർമാരെ കാണാനെത്തിയത്. സ്കാനിംങ് നടത്തിയ ഡോക്ടർമാർ മുഴ പോലുള്ള വസ്തു വയറിനുള്ളിൽ കണ്ടെത്തുകയായിരുന്നു.

  തർക്കം പരിഹരിക്കാൻ ഇടപെട്ടു;  യുവാവിനെ റോഡിലിട്ട് ചവിട്ടിക്കൊന്നു, പ്രതികൾ പിടിയിൽ

ഏറെ നേരം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് മുഴ പോലുള്ള വസ്തു പുറത്തെടുത്തത്. ഡോ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് 3 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിലൂടെ മുടി പുറത്തെടുത്തത്.

സ്വന്തം മുടി തിന്നുന്ന ശീലമുള്ളയാളാണ് യുവതിയെന്ന് ഡോക്ടർമാർ വെളിപ്പെടുത്തി. സ്വകാര്യത പ്രമാണിച്ച് യുവതിയുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us