കോളേജുകളിൽ കന്നഡ പഠനം; നിർദേശം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി‌

ബെം​ഗളുരു; ആദ്യ നാലു സെമസ്റ്ററുകലിൽ കർണ്ണാടകയിലെ ബിരുദ കോഴ്സുകളിലെ നിർബന്ധിത കന്നഡ കന്നഡ ഭാഷാ പഠനത്തെക്കുറിച്ചുള്ള നിർദേശം പുനപരിശോധിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.

‌പുനപരിശോധന നടത്താത്ത പക്ഷം നിർബന്ധിത കന്നഡ പഠനെമന്ന ഈ ഉത്തരവ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് റിതുരാജ്, ജസ്റ്റിസ് സച്ചിൻ ശങ്കർ മ​ഗ്ദൂം എന്നിവരടങ്ങിയ ബഞ്ച് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർഥികൾക്ക് ഏതെങ്കിലും വിഷയം അടിച്ചേൽപിക്കാൻ സാധ്യമല്ലെന്നും വിലയിരുത്തി.

  മുഖ്യമന്ത്രി കസേരയിലേക്ക് ആര്? ഡൽഹിയിൽ ഇന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വം യോഗം ചേരും; രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും

പൊതുതാത്പര്യ ഹർജികൾ പരിശോധിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കോഴ്സുകൾക്ക് ചേരുന്ന വിദ്യാർഥികൾ ആദ്യ നാല് സെമസ്റ്ററുകളിൽ നിർബന്ധമായും കന്നഡ പഠിക്കണമെന്ന ഉത്തരവ് കഴിഞ്ഞ ഓ​ഗസ്റ്റിലാണ് നടപ്പിലാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts