ദസറ ആഘോഷം; ആനകൾക്ക് ​ഗംഭീര യാത്രയയപ്പ്

മൈസൂരു; വർണ്ണാഭമായ ദസറ ആഘോഷങ്ങൾക്ക് ശേഷം ആനകൾക്ക് ​ഗംഭീര യാത്രയയപ്പ് നൽകി. 10 ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷമാണ് വനത്തിലെ പരിപാലന കേന്ദ്രങ്ങളിലേക്ക് ആനകളെ യാത്രയാക്കിയത്.

ഇത്തവണത്തെ ദസറ ആഘോഷത്തിൽ അമ്പാരി ആനയായി അഭിമന്യുവാണ് നേതൃത്വം നൽകിയത്. കൂടെ മറ്റ് 8 ആനകളും ഉണ്ടായിരുന്നു. കൊട്ടാരത്തിലെ പൂജാരിയുടെ നേതൃത്വത്തിൽ ആനകൾക്ക് പ്രത്യേക പൂജ നടത്തുകയും ഭക്ഷണങ്ങൾ നൽകുകയും ചെയ്തു.

  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും

പാപ്പാൻമാരുൾപ്പെടെ ആനകളുടെ കൂടെ ഉള്ളവർക്ക് കൊട്ടാരത്തിൽ നിന്ന് പാരിതോഷികമായി 10,000 രൂപ വീതം നൽകി. ലോറികളിലാണ് ആനകളെ കൊണ്ടുപോയത്.

എല്ലാ ആനകളും ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്ന് വനം വകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ കരികാലൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിലെ നിലാദ്രി റോഡിലൂടെയുള്ള യാത്ര നരകതുല്യം: ഉദ്യോഗസ്ഥരുടെയും പിജി നിവാസികളുടെ കഷ്ടപ്പാട് നോക്കൂ; വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us