മാതൃഭൂമി പത്രത്തിന്റെ ആദ്യ പുറത്ത് വന്ന വാർത്തയായിരുന്നു ഇന്നത്തെ സോഷ്യൽ മീഡിയയിലെ ഹൈലൈറ്റ്, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗം പ്രസ്ഥാവന ഇറക്കി എന്നും മറ്റുമായിരുന്നു വിഷയം, അതേ വാർത്ത മാതൃഭൂമിയുടെ ഓൺലൈൻ എഡിഷനിലും ലഭ്യമായിരുന്നു.
എന്നാൽ ഉച്ചയോടെ “വീരനുണ പ്രചരണ” ത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആഞ്ഞടിച്ചു, നുണയെഴുതി സാധാരണ ജനങ്ങളെ പറ്റിക്കാൻ ശ്രമിച്ചാൽ അയാൾ എത്ര “വീര “നാണെങ്കിലും അടിയറവു പറയാതെ നിവൃത്തിയില്ല. അതു തന്നെ സംഭവിച്ചു വൈകുന്നേരത്തോടെ ഓൺലൈൻ എഡിഷനിൽ തിരുത്ത് കണ്ടു.
ദേശീയ മാധ്യമങ്ങളിൽ നിന്ന് കോപ്പിയടിക്കുമ്പോൾ “കയ്യിൽ നിന്ന് ” ഇട്ട സംഗതി ” ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിസർച്ച് വിഭാഗമായ ” തുടങ്ങിയ “മനോധർമങ്ങൾ ” ഓൺലൈൻ എഡിഷനിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഓൺലൈൻ എഡിഷനിൽ ചേർത്തിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിത്രവും മാറ്റി സാമ്പത്തിക രംഗത്തെ സൂചിപ്പിക്കുന്ന ഗ്രാഫ് ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന പേജിൽ പ്രധാന വാർത്തയായി വെണ്ടക്ക നിരത്തിയ വാർത്തയിൽ തെറ്റ് കടന്നു കൂടാനുള്ള ഒരു സാദ്ധ്യതയും ഇല്ല മാത്രമല്ല, ഇത്രയും വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന മലയാളത്തിലെ പ്രചാരത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഒരു പത്രം, പത്തു ലക്ഷത്തിലധികം പ്രചാരമുള്ള ഒരു പത്രത്തിന് തെറ്റു പറ്റും എന്ന് കരുതാൻ വയ്യ, കരുതി കൂട്ടിയുള്ള ഒരു “അണ്ണാൻ കുഞ്ഞും തന്നാലായത് ” ശ്രമമായേ കരുതാൻ കഴിയൂ.
ഓൺലൈൻ എഡിഷനിൽ അവർ തിരുത്തുവരുത്തി ,എന്നാൽ പ്രിന്റഡ് എഡിഷനിൽ അവർ എന്ത് ചെയ്യും ? തിരുത്ത് കൊടുക്കുകയാണെങ്കിൽ അത് ഉൾപേജിലല്ലേ കൊടുക്കൂ. പ്രിന്റഡ് എഡിഷൻ വായിക്കുന്ന മുകളിൽ പറഞ്ഞ 10 ലക്ഷം പേരും പറ്റിക്കപ്പെട്ടു.
സോഷ്യൽ മീഡിയ ഇല്ലായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നെങ്കിൽ ഇവർ എഴുതുന്നത് മാത്രമായിരുന്നു നമ്മുടെ വിശ്വസനീയമായ വാർത്തകൾ, ഇതുവരെ നമ്മെ എത്ര എഴുതി പറ്റിച്ചിട്ടുണ്ടെന്നാർക്കറിയാം.
https://bengaluruvartha.in/archives/7365
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.