പുനീത് രാജ്കുമാറിന് കർണാടക രത്‌ന പുരസ്‌കാരം നവംബർ ഒന്നിന് സമർപ്പിക്കും

ബെംഗളൂരു: സംസ്ഥാനത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘കർണാടക രത്‌ന’ മരണാനന്തര ബഹുമതിയായി നവംബർ ഒന്നിന് കന്നഡ നടൻ പുനീത് രാജ്കുമാറിന് സമ്മാനിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ചയാണ് ഇത് പ്രഖ്യാപിച്ച്ത്. എന്നാൽ 2009 മുതൽ കർണാടക രത്‌ന പുരസ്‌കാരം ആർക്കും നൽകിയിട്ടില്ല. മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും പുനീതിന്റെ കുടുംബാംഗങ്ങളുമായും നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

കന്നഡ സിനിമാ വ്യവസായത്തിനും കന്നഡ ഭാഷയ്ക്കും സംസ്‌കാരത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തെ യഥാർത്ഥ കർണാടക രത്‌ന എന്ന് വിളിച്ചു കൊണ്ട് ബൊമ്മൈ പറഞ്ഞു, പുനീത് എന്നും ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുമെന്നും യുവാക്കൾക്ക് എന്നും പ്രചോദനം നൽകുന്ന വ്യക്തിയായിരിക്കണം അദ്ദേഹം, അതിനാലാണ് പുരസ്‌കാരം അദ്ദേഹത്തിന് നൽകുന്നത്, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

നവംബർ ഒന്നിന് വൈകീട്ട് അഞ്ചിന് വിധാനസൗധ കവാടത്തിലെ വലിയ ഗോവണിപ്പടിയിലാണ് അവാർഡ് സമർപ്പണ ചടങ്ങ്. 10 ദിവസത്തെ ആഘോഷത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ മൂന്ന് ചടങ്ങുകൾ കൂടി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു, അന്തരിച്ച നടന് ആദരാഞ്ജലികൾ അർപ്പിക്കാൻ ചടങ്ങുകൾ വിപുലമായി നടത്തണമെന്ന പുനീതിന്റെ ആരാധകരുടെ ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി അത് പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
[masterslider id="10"]

Related posts