പുനീത് രാജ്കുമാറിന് കർണാടക രത്‌ന പുരസ്‌കാരം നവംബർ ഒന്നിന് സമർപ്പിക്കും

ബെംഗളൂരു: സംസ്ഥാനത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘കർണാടക രത്‌ന’ മരണാനന്തര ബഹുമതിയായി നവംബർ ഒന്നിന് കന്നഡ നടൻ പുനീത് രാജ്കുമാറിന് സമ്മാനിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ചയാണ് ഇത് പ്രഖ്യാപിച്ച്ത്. എന്നാൽ 2009 മുതൽ കർണാടക രത്‌ന പുരസ്‌കാരം ആർക്കും നൽകിയിട്ടില്ല. മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും പുനീതിന്റെ കുടുംബാംഗങ്ങളുമായും നടത്തിയ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കന്നഡ സിനിമാ വ്യവസായത്തിനും കന്നഡ ഭാഷയ്ക്കും സംസ്‌കാരത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തെ യഥാർത്ഥ കർണാടക രത്‌ന എന്ന് വിളിച്ചു കൊണ്ട് ബൊമ്മൈ…

Read More

രാജ്യോത്സവ ദിനത്തിൽ പുനീതിന് ‘കർണാടക രത്‌ന’ പുരസ്‌കാരം സമർപ്പിക്കും

ബെംഗളൂരു: അന്തരിച്ച കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിന് നവംബർ ഒന്നിന് ‘കർണാടക രത്‌ന’ പുരസ്‌കാരം സമ്മാനിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. പുരസ്‌കാര സമർപ്പണ ചടങ്ങിനുള്ള ഒരുക്കങ്ങൾക്കായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ലാൽബാഗ് ഗ്ലാസ് ഹൗസിൽ സ്വാതന്ത്ര്യദിന പുഷ്പമേള ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. (തെസ്പിയൻ) ഡോ. രാജ്കുമാറിന്റെ കുടുംബത്തിലെ അംഗങ്ങളും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും. ഞങ്ങൾ എല്ലാവരും ചേർന്ന് മരണാനന്തര ബഹുമതിയായി പുനീതിന് അവാർഡ് അദ്ദേഹത്തിന് സമർപ്പിക്കുമെന്നും ബൊമ്മൈ കൂട്ടിച്ചേർത്തു. 1922 മുതൽ വർഷം തോറും പുഷ്പ പ്രദർശനം നടക്കുന്നുണ്ട്. എല്ലാ…

Read More
Click Here to Follow Us