ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ കാരുണ്യഭവന പദ്ധതിയിൽ നഗര ഹൃദയത്തിലായി 28 വീടുകൾ കൂടി നിർമ്മിക്കുന്നു. നീലസാന്ദ്ര ഈസ്റ്റ് സ്ട്രീറ്റിലാണ് ഈ വീടുകളുടെ നിർമ്മാണം നടക്കുന്നത്. എം.എം എ ചാരിറ്റി ഹോംസ് പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന്റെ മൂന്നാം ഘട്ടമാണ് നീലസാന്ദ്രയിൽ തുടക്കം കുറിക്കുന്നത്. ഇതിനായുള്ള സ്ഥലമെടുപ്പും പഴയ ബിൽഡിംഗ് പൊളിച്ച്മാറ്റുന്നതടക്കമുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയായതായിരുന്നു.
കഴിഞ്ഞ വർഷം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിടും ലോക്ഡൗണും തടസ്സമാവുകയായിരുന്നു. 2018 ൽ ആസാദ് നഗറിൽ ഒന്നാം ഘട്ടവും 2021 ൽ കുടകിൽ രണ്ടാം ഘട്ടവും വീടുകൾ വെച്ച് നൽകിയിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ റാബിയ ഉമ്മ എന്ന വൃദ്ധയായ സ്ത്രീ ചികിത്സക്കായി അഡ്മിറ്റ് ചെയ്യപ്പെടുകയും രോഗം ഭേതമായപ്പോൾ ഡിസ്ചാർജ്ജ് ലഭിച്ച് തിരിച്ച് പോവാൻ സ്ഥലമില്ലാതെ ആശുപത്രി തിണ്ണയിൽ ഇരുന്ന് കരയുന്ന വീഡിയോ സംഘടയുടെ പ്രസിഡന്റി കാണാൻ ഇടയാവുകയും ചെയ്തപ്പോൾ കാരുണ്യ ഭവന പദ്ധതിയിൽ ഉൾപെടുത്തിക്കൊണ്ട് സ്വന്തമായി ഒരു സ്ഥലവും വീടും വാങ്ങി കൊടുത്തിരുന്നു.
2022 ൽ മൂന്നാം ഘട്ടം പണി പൂർത്തിയാക്കി സമൂഹത്തിന് സമർപ്പിക്കാനാണ് സംഘടന ഉദ്ദേശിക്കുന്നത്. മലബാർ മുസ്ലിം അസോസിയേഷന്റെ പ്ലാറ്റിനം ജൂബിലിയിൽ പ്രക്യാപിക്കപ്പെട്ട നൂറ് ഇന കർമ്മ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്. സമൂഹത്തിലെ കിടപ്പാടമില്ലാത്ത ഏറ്റവും നിർധനരും നിരാലംമ്പരുമായ ആളുകളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന കാര്യണ്യ പദ്ധതിയാണിത്. നീലസന്ദ്രയിൽ മൂന്നാം ഘട്ട “എം എം എ കാരുണ്യഭവന” പദ്ധതിയുടെ നിർമ്മാണ പ്രവർത്തി ഒക്ടോബർ 2 ന് ശനിയാഴ്ച്ച ഉച്ചക്ക് 2.30 ന് പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദ് ശിലയിടൽ കർമ്മം നടത്തുന്നതോടെ ആരംഭിക്കും.
എൻ.എ. ഹാരിസ് എം.എൽ.എ, ജനറൽ സെക്രട്ടറി ടി.സി. സിറാജ്, ട്രഷറർ സി.എം. മുഹമ്മദ് ഹാജി, ഫരീകോ മമ്മു ഹാജി, പി ഉസ്മാൻ അഡ്വക്കറ്റ്, കെ സി ഖാദർ, ലത്തീഫ് ഹാജി , ഷംസുദ്ദീൻ കൂടാളി തുടങ്ങി സംഘടനയുടെ നേതാക്കളും പ്രവർത്തകരും മറ്റു സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുക്കും. നിർമ്മാണ മേൽനോട്ടത്തിന്നായി വൈകിംഗ് മൂസ്സ ഹാജി (ചെയർമ്മാൻ) , മുനീർ ആബുസ് (കൺവീനർ), മുഹമ്മദ് മൗലവി, അഷ്രഫ് മലയമ്മ, അയാസ്, ഈസ്സ, ഹാരിസ്സ് എന്നിവരടങ്ങുന്ന ഒരു കൺസ്ട്രക്ഷൻ കമ്മിറ്റിയും രൂപികരിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.