ദസറ:വിദേശ സഞ്ചാരികളുടെ വരവേറും

മൈസൂരു∙ ദസറ ആഘോഷങ്ങൾ വീക്ഷിക്കാൻ കൊട്ടാരനഗരിയിലേക്ക് എത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണത്തിൽ വർധന. ഇത്തവണ ഫ്രാൻസ്, യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ നേരത്തേ തന്നെ മൈസൂരുവിലെത്തുമെന്നു മൈസൂരു ട്രാവൽ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എസ്.ജെ.അശോക് പറഞ്ഞു.

ഏഴായിരത്തിലധികം ഹോട്ടൽ മുറികളിൽ ഒക്ടോബർ ആദ്യവാരം വരെയുള്ള ബുക്കിങ് പൂർത്തിയായിട്ടുണ്ട്.കഴിഞ്ഞ രണ്ടു വർഷവും വിദേശികൾ എത്താത്തതു ടൂറിസം മേഖലയ്ക്കു കനത്ത ആഘാതം ഏൽപിച്ചിരുന്നു.2015ൽ വരൾച്ചയെ തുടർന്ന് ആഘോഷചടങ്ങുകൾ വെട്ടിച്ചുരുക്കിയതും 2016ൽ കാവേരി പ്രക്ഷോഭ സമരങ്ങളും ദസറ സീസണെ ബാധിച്ചു.

ത്രിഡി പ്രൊജക്‌ഷൻ 27 മുതൽ

മൈസൂരു നഗരത്തിന്റെ ചരിത്രവും ദസറയുടെ വർണക്കാഴ്ചകളും ഒന്നിപ്പിച്ചുള്ള ത്രിഡി പ്രൊജക്‌ഷൻ മാപ്പിങ് ഈ മാസം 27 മുതൽ 29 വരെ ടൗൺ ഹാളിൽ നടക്കും. ടൗൺഹാളിനു മുന്നിൽ ഒരുക്കിയ വിഡിയോ വാൾ സംവിധാനത്തിലൂടെയാണു മൂന്നു ദിവസവും രാത്രി എട്ട് മുതൽ 10.30 വരെയുള്ള പ്രദർശനം.

ട്രിൻ ട്രിൻ സൈക്കിൾ ഷെയർ ചെയ്യാം, കാഴ്ച കാണാം മൈസൂരു∙ ദസറ കാഴ്ചകൾ കാണാനെത്തുന്നവർക്കും ട്രിൻ ട്രിൻ സൈക്കിൾ ഷെയറിങ് സംവിധാനം ഉപയോഗിക്കാം. ഒരു ദിവസം, മൂന്ന് ദിവസം, ഒരാഴ്ച എന്നീ തരത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നു ഡപ്യൂട്ടി കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു. ബലരാമ ഗേറ്റ്, അംബാ വിലാസ് ഗേറ്റ്, വരാഹ ഗേറ്റ് എന്നിവിടങ്ങളിൽ ഇതിനായി കൗണ്ടറുകൾ തുറന്നിട്ടുണ്ട്. 50 രൂപയും തിരിച്ചറിയൽ രേഖയും നൽകിയാൽ സൈക്കിൾ ലഭിക്കും. നഗരത്തിൽ 48 ഡോക്കിങ് സ്റ്റേഷനുകളാണു സൈക്കിളുകൾ സൂക്ഷിക്കാൻ ആരംഭിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us