ബയ്യപ്പനഹള്ളി – കെ.ആർ പുരം നമ്മ മെട്രോ പാത ജൂലൈ മുതൽ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കും

ബെംഗളൂരു: നമ്മ മെട്രോ ബയ്യപ്പനഹള്ളി – കെ.ആർ പുരം പാതയിൽ അടുത്ത മാസം പൊതുജനങ്ങൾക്കായുള്ള സർവീസ് ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞ്.  2 .5 കിലോമീറ്റർ പാതയിൽ ഈ മാസം പകുതിയോടെ പരീക്ഷണ ഓട്ടം നടത്തും . മെട്രോ നിർമാണത്തിന്റെ അവലോകന യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ഡി.കെ.ശിവകുമാർ. കെങ്കേരി – ചല്ലഘട്ട പാത ഓഗസ്റ്റിലെ നാഗസാന്ദ്ര – മാധവാര ഒക്ടോബറിലും തുറന്ന് കൊടുക്കും.ഇലക്ട്രോണിക് സിറ്റിയെ ബന്ധിപ്പിക്കുന്ന ബൊമ്മസന്ദ്ര – ആർവി റോഡ് പാതയുടെ നിർമാണം നവംബറിൽ പൂർത്തിയാകും.

  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'

കല്ലെന്ന – അഗ്രഹാര – നാഗവാര പാത 2025 ഡിസംബറിലും കെ.ആർ പുരം – കെംപെഗൗഡ വിമാനത്താവളം , ഔട്ടർ റിങ് റോഡിലൂടെയുള്ള സിൽക്ക് ബോർഡ് – കെ.ആർ പുരം പാതകളുടെ നിർമാണം 2026 ജൂണിലും പൂർത്തിയാകും. മെട്രോ മൂനാം ഘട്ടത്തിലുൾപ്പെടെ ജെ.പി നഗർ ഫോർത്ത് ഫേസ് – കെംപാപുര , ഹോസഹള്ളി – കദംബഗരെ പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. സർജാപുര – ഹെബ്ബാൾ പാതയുടെ നിർമാണത്തിനുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts