നഗരത്തിൽ വീണ്ടും നഴ്സിംഗ് കോളേജിൽ കോവിഡ്: 24 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു

ബെംഗളൂരു: ഹൊറമാവിലെ ഒരു നഴ്സിംഗ് കോളേജിൽ 34 പേർക്ക് കോവിഡ് 19 വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിന് ശേഷം, ദാസറഹള്ളിയിലെ ഒരു നഴ്സിംഗ് കോളേജിൽ ശനിയാഴ്ച മറ്റൊരു ക്ലസ്റ്റർ കണ്ടെത്തി, ഏകദേശം 24 പോസിറ്റീവ് കേസുകൾ ഇവിടെ ഉണ്ട്. 200 ആൺകുട്ടികളും 250 പെൺകുട്ടികളും ഉൾപ്പെടെ 450 ഇൽ അധികം വിദ്യാർത്ഥികൾ കോളേജ് കാമ്പസിലുണ്ട്.

ധന്വന്തരി നഴ്സിംഗ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കേസ് കണ്ടെത്തിയതിന് ശേഷം, 470 ഇൽ അധികം ആർടിപിസിആർ പരിശോധനകൾ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും നടത്തി. തുടർന്ന് ഏഴ് ആൺകുട്ടികൾക്കും 14 പെൺകുട്ടികൾക്കും മൂന്ന് അധ്യാപകർക്കും പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

ഇതിനെത്തുടർന്ന്, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ആൺകുട്ടികളുടെ ഹോസ്റ്റലിലെ 18 മുറികളും പെൺകുട്ടികളുടെ ഹോസ്റ്റലിലെ 11 മുറികളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.

അന്തർ സംസ്ഥാന യാത്രകൾ നടന്നിട്ടുണ്ടോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ല. വിഷയം ഇപ്പോഴും പരിശോധിക്കുകയാണ്. വിദ്യാർത്ഥികൾ അടുത്തുള്ള മാർക്കറ്റുകളിലേക്കും പ്രാദേശിക സ്റ്റോറുകളിലേക്കും പോയിട്ടുണ്ട്, അവിടെ നിന്നും അവർക്ക് വൈറസ് ബാധിച്ചേക്കാം,” എന്ന് അദ്ദേഹം പറഞ്ഞു. ഏകദേശം 90 ശതമാനം വിദ്യാർത്ഥിക്കളും ജീവനക്കാരും ആദ്യ ഡോസ് കുത്തിവയ്‌പ്പ് എടുത്തിട്ടുണ്ട്. 10 ശതമാനം ജീവനക്കാർ രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts