സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. വിദ്യാർത്ഥികളോട് ആശയവിനിമയം നടത്തി മുഖ്യമന്ത്രി.

ബെംഗളൂരു: സംസ്ഥാനത്ത് കൊവിഡ് വ്യാപനം നല്ല രീതിയിൽ കുറഞ്ഞ സാഹചര്യത്തിൽ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റികളും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. ടി.പി.ആർ കുറവുള്ള എല്ലാ ജില്ലകളിലും 9 മുതൽ 12 വരെയുള്ള ക്ലാസുകളാണ് പുനരാരംഭിച്ചത്. ലോക്ഡൗണിന് ശേഷം സ്‌കൂൾ തുറന്ന ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നേരിട്ടെത്തി കുട്ടികളുമായി സംസാരിച്ചു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി; കർണാടകത്തിന് വൻ വിജയം
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിദ്യാർത്ഥികളുമായി സംസാരിക്കുന്നു

ബെംഗളൂരു ജില്ലയിലെ മല്ലേശ്വരത്തുള്ള പ്രി യൂണിവേഴ്‌സിറ്റി കോളേജിലെത്തിയ മുഖ്യമന്ത്രി വിദ്യാർത്ഥികൾക്ക് കോവിഡ് മാർഗനിർദേശങ്ങൾ നൽകി. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും സ്‌കൂളും പരിസരവും വൃത്തിയായി സംരക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

സംസഥാനത്തെ പുതിയ വിദ്യാഭ്യാസ നയത്തിനും സർക്കാർ ഇന്നലെ തുടക്കം കുറിച്ചു. കർണാടകയിൽ കോളേജ് ക്ലാസുകൾ കഴിഞ്ഞ മാസം മുതൽ ആരംഭിച്ചിരുന്നു. വിദ്യാർഥികളെ രണ്ടു ബാച്ചായി തിരിച്ചാണ് ഒന്നിടവിട്ട ദിവസങ്ങളിൽ ഉച്ച വരെയാണ് ക്ലാസ് നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts