2022 ഒക്ടോബറോടെ ബെംഗളൂരു-മൈസൂരു ഹൈവേയുടെ 10 വരികളും പൂർത്തിയാക്കും

ബെംഗളൂരു: ബാംഗ്ലൂർമൈസൂരു സാമ്പത്തിക ഇടനാഴി പദ്ധതി 2022 ഒക്ടോബറോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രറോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന 10 വരി ഹൈവേ വരുന്നതോടെ മൂന്ന് മണിക്കൂർ യാത്രാ സമയം 90 മിനിറ്റായി കുറയും എന്ന് മന്ത്രി കൂട്ടിച്ചേർത്തു.

117 കിലോമീറ്റർ നീളമുള്ള ഹൈവേയെ രണ്ട് പാക്കേജുകളായാണ് തിരിച്ചിരിക്കുന്നത്. പ്രസാർ ഭാരതി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പദ്ധതിയുടെ നിർമ്മാണം യഥാക്രമം 2019 മെയ്, ഡിസംബർ മാസങ്ങളിൽ ആരംഭിച്ചു. ബെംഗളൂരു മുതൽ നിഡഗട്ട വരെയുള്ള 56 കിലോമീറ്റർ റോഡിന്റെ നിർമ്മാണം ഒരു പാക്കേജിന്റെ ഭാഗമാണ്, മറ്റൊന്ന് നിഡഗട്ട മുതൽ മൈസൂർ വരെയാണ്. ഏപ്രിൽ അവസാനത്തോടെ, ആദ്യ പാക്കേജിന്റെ 67.5% ഉംരണ്ടാമത്തെ പാക്കേജിന്റെ 50% ഉം പൂർത്തിയായിട്ടുണ്ട്.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

ബെംഗളൂരുമൈസൂരു സാമ്പത്തിക ഇടനാഴിയിൽ ബിദാദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മാണ്ഡ്യ, ശ്രീരംഗപട്ടണം എന്നിവയുൾപ്പെടെ രണ്ട് നഗരങ്ങൾക്കിടയിൽ വിവിധ സ്ഥലങ്ങളിലേക്കുള്ള  ബൈപാസ് റോഡുകളും ഉൾപ്പെടുന്നു. 10 വരി പദ്ധതിയിൽ ഇരുവശത്തും രണ്ട് വരികളുള്ള സർവീസ് റോഡും ഉൾപ്പെടുന്നു, ഇത് പ്രാദേശിക ഗതാഗതത്തിന് ഉപയോഗിക്കാം. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts