ബിഎംടിസി ബസ് ഡ്രൈവർക്ക് ക്രൂര മർദ്ദനം

ബെംഗളൂരു: ബിഎംടിസി ദീപാഞ്ജലി നഗർ ബസ്സ് ഡിപ്പോയിലെ ഡ്രൈവർ ആയ ചന്നപ്പ (47) വേഗത കുറിച്ചായിരുന്നു ബസ്സ് ഓടിച്ചിരുന്നത് എന്നാരോപിച്ചു പിന്നാലെ വന്ന കാറിലെ ഡ്രൈവർ ബനശങ്കരി ജംഗ്ഷനിൽ വണ്ടി നിർത്തി ഇരുമ്പു വടി കൊണ്ട് ചിന്നപ്പയെ മർദിച്ചു.

ട്രാഫിക് തിരക്കുള്ളതിനാൽ വിജയനഗര ഭാഗത്തേക്ക് പോകാൻ പതിയെ തിരിക്കാൻ തുടങ്ങിയ സമയത്തായിരുന്നു പിന്നിൽ നിന്ന് വന്ന കാറുകാരന്റെ ആക്രമണം.

  കാറും ബൈക്കും വീട്ടിലിരിക്കട്ടെ; ന​ഗരത്തിൽ വരുന്നത് 'കൺജഷൻ ടാക്സ്'; നിങ്ങളുടെ പോക്കറ്റ് ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

തുടർന്ന് മറ്റു യാത്രക്കാരും അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ചേർന്ന് ഇവരെ ഒത്തുതീർപ്പാക്കി വിട്ടെങ്കിലും വീണ്ടും കാറുകാരൻ ബസ്സിനെ പിന്തുടർന്നു വന്നു മർദ്ദനം തുടരുകയായിരുന്നു.

ചന്നപ്പ പ്രാഥമിക ശുശ്രൂക്ഷക്കായി ആശുപത്രിയിൽ പ്രവേശിക്കുകയും അതിനു ശേഷം പോലീസിൽ പരാതി നൽകുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹത്തിൽ പങ്കെടുത്തത് മന്ത്രിമാരും പ്രമുഖരും; ഒടുവിൽ മോണാലിസയ്ക്ക് പ്രായം 16 എന്ന് രേഖകൾ; കുരുക്ക് മുറുകുന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us