പ്രധാനമന്ത്രിയേയും യു.എസ്.വൈസ് പ്രസിഡൻ്റിനേയും ബെംഗളൂരു ടെക്സമ്മിറ്റിലേക്ക് ക്ഷണിക്കും.

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും നവംബർ 17 മുതൽ 19 വരെ നടക്കുന്ന കർണാടക സർക്കാരിന്റെ പ്രധാന വാർഷിക പരിപാടി ബെംഗളൂരു ടെക് സമ്മിറ്റ് -2021 (ബി.ടി.എസ് -2021) ലേക്ക് ക്ഷണിക്കും.

കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ പരിമിതമായ ജന പങ്കാളിത്തത്തോടെ ഹൈബ്രിഡ് രൂപത്തിൽ ഉച്ചകോടി നടക്കുത്തുമെന്ന് കർണാടക ഉപമുഖ്യമന്ത്രി സി.എൻ അശ്വത് നാരായണൻ തിങ്കളാഴ്ച അറിയിച്ചു.

  ഈഫൽ ടവറിന് താഴെ തുടങ്ങിയ പ്രണയം കോടതിയിൽ അവസാനിച്ചു; ഹൻസിക മൊത്വാനി വിവാഹമോചിതയായി

ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ബയോടെക്നോളജി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് ഉദ്യോഗസ്ഥരുമായും വിഷൻ ഗ്രൂപ്പുകളുടെ ചെയർപേഴ്‌സണുമായും അശ്വത് നാരായണൻ തിങ്കളാഴ്ച ഒരുക്കങ്ങളെ കുറിച്ചുള്ള ചർച്ച നടത്തി. ഐ.ടി സ്റ്റേറ്റ് വിഷൻ ഗ്രൂപ്പ് ചെയർപേഴ്‌സൺ ക്രിസ് ഗോപാലകൃഷ്ണൻ, സ്റ്റേറ്റ് വിഷൻ ഗ്രൂപ്പ് ചെയർപേഴ്‌സൺ ഡോ. കിരൺ മജുംദാർ ഷാ, സ്റ്റാർട്ടപ്പുകൾക്കായുള്ള സ്റ്റേറ്റ് വിഷൻ ഗ്രൂപ്പ് ചെയർപേഴ്‌സൺ പ്രശാന്ത് പ്രകാശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. കോൺക്ലേവ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്നും യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുമെന്നും യോഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചികിത്സയിലിരിക്കുന്ന യുവതിക്ക് ആശുപത്രിയിലെ ക്ഷേത്രത്തില്‍ വച്ച്‌ താലി ചാർത്തി വരൻ
[masterslider id="10"]

Related posts

Click Here to Follow Us