ബംഗ്ലാദേശ് യുവതിയെ ക്രൂരമായി പീഡിപ്പിച്ച സംഭവം;പോലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മുഖ്യപ്രതിയെ കൂടി വെടി വച്ച് വീഴ്ത്തി.

ബെംഗളൂരു : ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കൂട്ട ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ച് വീഴ്ത്തി.

പ്രതിയായ ഷഹ്ബാസ്(30) നഗരത്തിലെ രാംപുര പ്രദേശത്ത് താമസിക്കുന്നതായി ബെംഗളൂരു പോലീസിന് വിവരം ലഭിച്ചിരുന്നു .

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടുന്നതിനായി ചൊവ്വാഴ്ച പോലീസ് സ്ഥലത്ത് റെയ്ഡ് നടത്തിയത്.

അറസ്റ്റ് ചെയ്ത് കൊണ്ടു പോകവെ ശുചി മുറി സൗകര്യത്തിന് വേണ്ടി വാഹനം നിർത്തുകയായിരുന്ന, ശരീരത്തിൽ ഒളിപ്പിച്ചിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ എസ് ഐ ശിവരാജിനേയും കോൺസ്റ്റബിൾ ദേവേന്ദറിനേയും കുത്തി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എസ് ഐ മുട്ടിന് താഴെ വെടിവച്ച് വീഴ്ത്തുകയായിരുന്നു.പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരേയും പ്രതിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴും വെടിവയ്പ്പ് നടന്നിരുന്നു. ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം സ്ത്രീകള്‍ ഉള്‍പ്പെടെ 10 ആയി.

ബംഗ്ലാദേശിൽ നിന്നുള്ള യുവതിയെയാണ് ഇവർ പീഡനത്തിന് ഇരയാക്കിയത്. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ അസം പോലീസ് കേസെടുക്കുകയായിരുന്നു. വീഡിയോയിലെ വ്യക്തികളെ തിരിച്ചറിയാൻ സഹായം ആവശ്യപ്പെട്ടുകൊണ്ട് അസം പോലീസ് ട്വീറ്റ് ചെയ്തിരുന്നു.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

വീഡിയോയുടെ യഥാർത്ഥ ഉറവിടം ബെംഗളൂരുവിൽ നിന്നാണ് എന്ന് കണ്ടെത്തിയ ആസാം പോലീസ് ബെംഗളൂരു പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

യുവതിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ഈ പ്രതിയാണെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts