സംസ്ഥാനത്ത് കോവിഡ് മുക്തരായ കുട്ടികളിൽ അപൂർവ്വ രോഗം

ബെംഗളൂരു: കുട്ടികളില്‍ ഒരേ സമയം ഒന്നിലധികം രോഗലക്ഷണങ്ങള്‍ കാണിക്കുന്ന മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം എന്ന അപൂര്‍വ്വം രോഗം കൂടുതലായി കണ്ടുവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കോവിഡ് ഭേദമായ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

സംസ്ഥാനത്ത് ഈ അപൂര്‍വ്വ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ഒന്നാം തരംഗ സമയത്ത് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രണ്ടാം തരംഗത്തിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് ഭേദമായി അഞ്ചോ ആറോ ആഴ്ച കഴിഞ്ഞാണ് ചില കുട്ടികളില്‍ ഈ രോഗാവസ്ഥ കണ്ടുവരുന്നത്.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

മുതിര്‍ന്നവരെ പോലെ കുട്ടികളുടെ രോഗപ്രതിരോധ ശേഷി എളുപ്പം ഉയരുകയില്ല. ഈസമയത്ത് 90 ശതമാനം കേസുകളിലും മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം ഹൃദയത്തെ ബാധിക്കുന്നതായി കണ്ടുവരുന്നതായി നാഷണല്‍ ഐഎംഎ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഫോര്‍ ചൈല്‍ഡ് ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ. ശ്രീനിവാസ എസ് പറയുന്നു.

ഇത് കുട്ടികളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നതാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട രോഗമാണ് മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം.

കുട്ടിക്ക് കോവിഡ് വന്നില്ലായെങ്കില്‍ ഈ രോഗം മറ്റുള്ളവരിലേക്ക് പടരില്ല. പനിയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുവന്ന തടിപ്പ് കാണുന്നതുമാണ് ആദ്യ ലക്ഷണങ്ങള്‍. ചുവന്ന തടിപ്പുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെടില്ല.

  കാരുണ്യത്തിന്റെ മുഖങ്ങൾക്ക് ആദരം; അവാർഡ് തിളക്കത്തിൽ കർണാടകയിലെ നഴ്സുമാർ, പ്രശംസിച്ച് മന്ത്രി യു. ടി. ഖാദർ

ഇതില്‍ നിന്ന് ഇത് അലര്‍ജിയല്ലെന്നും മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം ആകാനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കണ്ണ് ചുവക്കുക, കടുത്ത വയറുവേദന എന്നിവയും ഇതിന്റെ ലക്ഷണങ്ങളാണെന്നും ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലെ കുട്ടികളുടെ സ്‌പെഷ്യലിസ്റ്റായ ഡോ. സാഗര്‍ പറയുന്നു.

ഒരു മാസം മുന്‍പ് ചുമയും പനിയും അനുഭവപ്പെടുകയും പിന്നീട് കോവിഡ് ബാധിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് വിദഗ്ധ പരിശോധ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts