കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും ഒഴിയാതെ ഐ സി യു ബെഡുകൾ

ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും  നഗരത്തിലെ ആശുപത്രികളിലെ ലഭ്യമായ സി യു ബെഡുകളുടെ എണ്ണം ഇപ്പോഴും കൂടിയിട്ടില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കോവിഡ് ടെസ്റ്റ് എടുക്കാൻ ആളുകൾ മടി കാണിക്കുന്നതും ചികിത്സ ലഭിക്കുവാൻ കാലതാമസം നേരിടുന്നതും മൂലമാണ് ഇത് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥരും വിദഗ്ധരും പറയുന്നു.

അതേസമയം, വി ഐ പി കൾക്കും മറ്റ് സ്വാധീനമുള്ള ആളുകൾക്കുമായി ഐ സിയു കിടക്കകൾ മാറ്റിവെക്കുന്നതും കിടക്കകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ തടസ്സം സൃഷ്ട്ടിക്കുന്നതിൽ കാരണമാകുന്നുണ്ട് എന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

  ബി-ഖാത മാറ്റത്തിന് വൻ ഇളവ്: നിരക്ക് 2 ശതമാനമായി കുറച്ചു; 100 ദിവസത്തെ സുവർണ്ണാവസരവുമായി കർണാടക സർക്കാർ

നഗരത്തിൽ സർക്കാർക്വാട്ടയിൽ കോവിഡ് രോഗികൾക്ക് 587 ഐസിയു, 597 ഐസിയു- വെന്റിലേറ്റർ ബെഡ്ഡുകളും അനുവദിച്ചിട്ടുണ്ടെന്ന് ബി ബി എം പി പറയുന്നു.

ഏപ്രിൽ മാസത്തിലെ അവസാന കുറച്ച് ദിവസങ്ങളിൽ കുറച്ച് ബെഡുകൾ ഒഴിവുണ്ടായിരുന്നു എങ്കിലും ദിവസേനയുള്ള കേസുകളുടെ എണ്ണം ഉയരാൻ തുടങ്ങിയതോടെ ഐ സി യു ബെഡുകൾ ലഭ്യമല്ലാതാവുകയായിരുന്നു.

  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം

ജനറൽ ബെഡുകൾ ഇപ്പോൾ ഒഴിവായി തുടങ്ങിയിട്ടുണ്ടെങ്കിലും സി യു ബെഡുകളുടെ ലഭ്യത ഇപ്പോഴും കുറവാണെന്ന് വിവിധ ആശുപത്രി അധികൃതർ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
[masterslider id="10"]

Related posts