കന്നഡ നടൻ കിരൺ രാജ് കോവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചു.

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിൽസയിലുണ്ടായിരുന്ന മലയാളിയായ കന്നട നടനും സംഗീത സംവിധായകനുമായ കിരൺ രാജ് ( ഉമർഫാറൂഖ്-38) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു.

ബെംഗളൂരു ആർ.സി.പുരം സുജാത തീയേറ്ററിന് സമീപം കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന കിരൺ രാജ് കോവിഡിനെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

ശ്വാസതടസം കാരണം ചികിൽസാ സൗകര്യം ലഭ്യമാകാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായി.

വെള്ളിയാഴ്ച ആശുപത്രിയിലെത്തിച്ചപ്പോൾ കോവിഡ് നെഗറ്റീവ് ആയിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. മൃതദേഹം നഗരത്തിൽ എത്തിച്ച് ഖബറടക്കി.

ഭാര്യ: ആബിദ, മക്കൾ : മുഹമ്മദ് ഫർഹാൽ, മുഹമ്മദ് ഫർഹാൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts