കേരളത്തിലേക്ക് 14 സ്പെഷ്യലുകള്‍;സേലം വഴിയുള്ള ടിക്കറ്റ്‌ ബുക്കിംഗ് നാളെ രാവിലെ തുടങ്ങും;സ്വാതന്ത്ര്യ ദിനഅവധിക്കു നാട്ടില്‍ പോകുന്നവരെ കെഎസ്ആര്‍ടിസി സഹായിക്കുന്നത് ഇങ്ങനെ.

ബെംഗളൂരു ∙ സ്വാതന്ത്ര്യദിന തിരക്കിൽ നാളെ ബെംഗളൂരുവിൽനിന്നു കേരള ആർടിസിക്കു 14 സ്പെഷൽ ബസ്. ആഴ്ചകൾക്കുമുൻപേ റിസർവേഷൻ തുടങ്ങിയ എട്ടു സ്പെഷലുകളിലെ മുഴുവൻ ടിക്കറ്റുകളും തീർന്നു. നാലു സ്പെഷലുകളിൽ വളരെ കുറടിക്കറ്റുകളേ ബാക്കിയുള്ളു. തൃശൂർ (സേലം വഴി), ബത്തേരി സ്പെഷൽ ബസുകളിലെ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ തുടങ്ങു.

കേരളത്തിന്റെയും കർണാടകയുടെയും ആർടിസി ബസുകളുടെ പതിവു സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ വിറ്റഴിഞ്ഞിരുന്നു. നാളെ ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള 24 കർണാടക ആർടിസി സ്പെഷലുകളിലും കുറച്ചു ടിക്കറ്റുകളേ ബാക്കിയുള്ളു.കോട്ടയം (3), എറണാകുളം (4), മൂന്നാർ (1), തൃശൂർ (4), പാലക്കാട് (3), കോഴിക്കോട് (5), മാഹി (1), വടകര (1), കണ്ണൂർ (2) എന്നിവിടങ്ങളിലേക്കാണു കർണാടക സ്പെഷലുകൾ.

  രുചിയുടെ 'മഹാരാജാവ്' എത്തി; തീരദേശത്തെ ചന്തകളിൽ ഇനി 'ഇഷ്വാണ'യുടെ വാഴ്ച.

നാളെത്തെ സ്പെഷലുകളിലെ ടിക്കറ്റ് ലഭ്യത ∙

വൈകിട്ട് 6.30: എറണാകുളം, ഡീലക്സ് (കോഴിക്കോട്)– സീറ്റൊഴിവില്ല ∙

രാത്രി 7.15: തൃശൂർ, ഡീലക്സ് (കോഴിക്കോട്)– സീറ്റൊഴിവില്ല ∙

രാത്രി 9.25, കോഴിക്കോട്, എക്സ്പ്രസ് മാനന്തവാടി)– സീറ്റൊഴിവില്ല ∙

രാത്രി 9.46 കണ്ണൂർ, സൂപ്പർഫാസ്റ്റ് (കൂത്തുപറമ്പ്)–സീറ്റൊഴിവില്ല ∙

രാത്രി 11.35: കോഴിക്കോട്, എക്സ്പ്രസ് (ബത്തേരി)–സീറ്റൊഴിവില്ല ∙

രാത്രി 11.45: കോഴിക്കോട് എക്സ്പ്രസ്(ബത്തേരി)–സീറ്റൊഴിവില്ല ∙

രാത്രി 8.20: കോഴിക്കോട്, എക്സ്പ്രസ് 478 രൂപ:– രണ്ട് ∙

  ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം

രാത്രി 9.25: കണ്ണൂർ,ഡീലക്സ് (മട്ടന്നൂർ), 504 രൂപ:– 13 ∙

രാത്രി 9.15: പയ്യന്നൂർ (കണ്ണൂർ) എക്സ്പ്രസ്, 458 രൂപ: 35 ∙

രാത്രി11.49: കോഴിക്കോട്, എക്സ്പ്രസ് (മാനന്തവാടി)–12 ∙

രാത്രി 8.31: തൃശൂർ, ഡീലക്സ് (സേലം വഴി)–റിസർവേഷൻ നാളെ

രാത്രി 11.55: ബത്തേരി സൂപ്പർഫാസ്റ്റ് (ഗുണ്ടൽപേട്ട്)–റിസർവേഷൻ നാളെ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം
[masterslider id="10"]

Related posts

Click Here to Follow Us