കോലിപ്പടയുടെ കൻഗാരൂ വേട്ട കഴിഞ്ഞു ഇനി ‘കിവി’; ഇന്ത്യൻ ടീം ന്യൂസിലാൻഡിൽ.

ഓക്ക്‌ലാന്‍ഡ്: മൂന്നു മാസത്തോളം നീണ്ടുന്ന ഓസ്‌ട്രേലിയന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ന്യൂസിലാന്‍ഡാണ്. മൂന്നാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിനായി വിരാട് കോലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ഓക്ക്‌ലാന്‍ഡില്‍ വിമാനമിറങ്ങി. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്.

മേയ് അവസാന വാരം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പുള്ള അവസാനത്തെ നിര്‍ണായക പരമ്പര ന്യൂസീലന്‍ഡില്‍ ബുധനാഴ്ച തുടങ്ങും.  ഓസ്‌ട്രേലിയയില്‍ ട്വന്റി20, ടെസ്റ്റ്, ഏകദിന പരമ്പരകളാണ് ഇന്ത്യ കളിച്ചത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സമനിലയില്‍ അവസാനിപ്പിച്ചു കൊണ്ട് തുടങ്ങിയ ഇന്ത്യ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ 2-1ന് സ്വന്തമാക്കി ചരിത്രം കുറിക്കുകയും ചെയ്തിരുന്നു.

  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ന്യൂസിലാന്‍ഡിലെത്തിയ ഇന്ത്യന്‍ ടീമിന് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ടീമിനെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ ആരാധകര്‍ ഓക്ക്‌ലാന്‍ഡ് വിമാനത്താവളത്തിലെത്തിയിരുന്നു. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ തങ്ങളുടെ പ്രിയതാരങ്ങളെ വരവേറ്റത്.
കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുകയും ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോലി വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കു വന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. ഭാര്യ അനുഷ്‌കാ ശര്‍മയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ജനുവരി 23ന് നാപ്പിയറിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും ഏകദിനങ്ങള്‍ ജനുവരി 26, 28 തിയ്യതികളില്‍ ടൗരാംഗയില്‍ നടക്കും. ഹാമില്‍റ്റണ്‍ (ജനുവരി 31), വെല്ലിങ്ടണ്‍ (ഫെബ്രുവരി 3) എന്നീവിടങ്ങിലാണ് മറ്റ് ഏകദിനങ്ങള്‍. ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് ഏകദിന മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ടി20 മല്‍സരങ്ങള്‍ ഉച്ചയ്ക്കു 12.30ന് തുടങ്ങും.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ഏകദിനം- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി, വിജയ് ശങ്കര്‍, ശുഭ്മാന്‍ ഗില്‍.
ടി20- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ഖലീല്‍ അഹമ്മദ്, ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts