പുതിയ ചിത്രം ‘മിഖായേലി’നെതിരായ ഫെയിസ് ബുക്ക് ഗ്രൂപ്പുകള്‍ പൂട്ടിച്ചു

നിവിന്‍ പോളി നായകനായി എത്തിയ പുതിയ ചിത്രം ‘മിഖായേലി’നെതിരെ വിമര്‍ശനക്കുറിപ്പ് പ്രസിദ്ധീകരിച്ച ഫെയിസ്ബുക്ക് ഗ്രൂപ്പുകള്‍ നിര്‍മ്മാതാക്കള്‍ ഇടപെട്ട് പൂട്ടിച്ചു. സിനിമാ നിരൂപകരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ സിനിമാ പാരഡീസോ ക്ലബാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

മിഖായേലിനെക്കുറിച്ച് നല്ലത് മാത്രം പറഞ്ഞാ മതിയെന്ന നിര്‍മ്മാതാക്കളുടെ തിട്ടൂരത്തിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിട്ടുണ്ട്. പ്രേക്ഷക വിമര്‍ശനങ്ങളോടുള്ള ഇത്തരം അസഹിഷ്ണുതാപരമായ നിലപാട് സിനിമ മേഖലയ്ക്ക് തന്നെ തിരിച്ചടിയുണ്ടാക്കുമെന്ന് സോഷ്യല്‍ മീഡിയ മുന്നറിയിപ്പ് നല്‍കുന്നു. ക്രിയാത്മക വിലയിരുത്തലുകളെപ്പോലും വേര്‍തിരിച്ചു കാണുവാന്‍ സിനിമയുടെ പ്രമോഷന്‍ ടീമുകള്‍ തയ്യാറാവാത്തിടത്തോളം ഇത്തരം സിനിമകളെക്കുറിച്ച സംസാരിക്കുന്നത് തന്നെ ഫേസ്ബുക്കിലെ സിനിമ ചര്‍ച്ചാവേദികള്‍ക്ക് വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

മാന്യമായ, വിശദമായ നിരൂപണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം വേദികളോട് പോലും അസഹിഷ്ണുത കാണിക്കുന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ നിലപാട് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയുന്നല്ല. മേല്പറഞ്ഞ ഗ്രൂപ്പുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സിനിമാ പാരഡീസോ ക്ലബ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts