കർണാടക-കേരള അതിർത്തി ചെക്ക് പോസ്റ്റുകളിൽ നെഗറ്റീവ് ആർ.ടി.പി.സി.ആർ.പരിശോധന കർശനമാക്കി.

ബെംഗളൂരു : കേരളവുമായി നേരിട്ട് അതിർത്തി പങ്കിടുന്ന ചെക്ക് പോസ്റ്റുകളിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി കർശ്ശനമായ പരിശോധന തുടരുകയാണ് കർണാടക.

ഉത്തര കേരളത്തിലെ മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി ചെക്ക് പോസ്റ്റിൽ വണ്ടികൾ തടഞ്ഞ് നിർത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

വയനാട് അതിർത്തിയായ കുട്ട, മുത്തങ്ങ ചെക്ക് പോസ്റ്റുകളിലും കർശ്ശനമായ പരിശോധന നടക്കുന്നുണ്ട്.

അതേ സമയം ഹൊസൂരിൽ നിന്ന്  കർണാടകയിലേക്ക് കയറുമ്പോൾ
അത്തിബെല്ലേയിൽ കേരള,മഹാരാഷ്ട്ര റെജിസ്ട്രെഷനുള്ള കാറുകൾ കൈ കാണിച്ചു നിർത്തി വിവരങ്ങൾ ആരായുന്നുണ്ട്.

  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര

തമിഴ്നാട് ദിശയിൽ അതിർത്തിയിൽ പരിശോധന ഊർജിതമാക്കുവാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പോലീസും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് ബാരിക്കേഡ് റോഡിനു കുറുകെ ഇട്ടു കൊണ്ടിരിക്കുന്ന ജോലി പുരോഗമിക്കുന്നു.

വരും ദിവസങ്ങളിൽ കർണാടകയിൽ നിന്ന് ഹൊസൂർ വഴി തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കാരുടെ പരിശോധന കർശ്ശനമാക്കാൻ സാധ്യത ഉണ്ട്.

മുത്തങ്ങ, കുട്ട ,കൂട്ടുപുഴ വഴിയിൽ കർണാടകയിലേക്ക് വരുന്ന ബസുകളും നിർത്തി പരിശോധിക്കുന്നുണ്ട്.

അതേ സമയം കേരളത്തിൽ നിന്നും തീവണ്ടിയിൽ വിവിധ സ്റ്റേഷനുകളിൽ വന്നിറങ്ങുന്നവരെ ഇപ്പോൾ കർശ്ശന പരിശോധനക്ക് വിധേയരാക്കുന്നില്ല.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

മുൻപ് കർണാടക സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം മഹാരാഷ്ട്ര, കേരള, പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ.നെഗറ്റീവ്  സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!
[masterslider id="10"]

Related posts