ബെംഗളൂരു : അരോഗ്യകരമായ ഇന്ത്യ എന്ന സന്ദേശവുമായി നാവിക ഉദ്യോഗസ്ഥരായ രാംരത്തനും സഞ്ജയ്കുമാറും നടത്തുന്ന കെ-ടു- കെ 2021 മാരത്തൺ ഞായറാഴ്ച്ച ബെംഗളൂരുവിലെത്തി.
കാശ്മീർ മുതൽ കന്യാകുമാരി വരെ 4431 കി.മീ 56 ദിവസം കൊണ്ട് ഓടിയെത്താൻ പദ്ധതിയിട്ടിരിക്കുന്ന ഇരുവർക്കും പൂർവ്വ നാവിക ഉദ്യോഗസ്ഥർ സംഘം, ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി.
ലോകയുവജന ദിനമായ ജനുവരി 12 ന് കന്യാകുമാരിയിൽ നിന്നും തുടങ്ങിയ ഓട്ടം മാർച്ച് 8 വനിതാ ദിനത്തിൽ കാശ്മീരിലെ ഡാൽ തടാകത്തിൽ അവസാനിക്കും. സോൾസ് ഓഫ് കൊച്ചിൻ ചാപ്റ്ററിന്റെ അംഗങ്ങളായ ഇരുവരും 11 സംസ്ഥാനങ്ങളും 91 നഗരങ്ങളും ആയിരത്തിലധികം ഗ്രാമങ്ങളും പിന്നിട്ടായിരിക്കും ലക്ഷ്യസ്ഥാനത്തെത്തുക.
പുലർച്ച 3 മുതൽ രാവിലെ 10 വരെ 50 കിലോമീറ്ററും വൈകുന്നേരം 5 മുതൽ രാത്രി 8 വരെ 25-30 കിലോമീറ്ററും ഓടി 4431 കിലോമീറ്റർ എന്ന ലക്ഷ്യം സാധൂകരിക്കാനാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്.
ഒരു ഫിസിയോ തെറാപ്പിസ്റ്റടക്കം മൂന്നംഗം സംഘം യാത്രയിലുടനീളം ഇവരെ അനുഗമിക്കുന്നുണ്ട്.
കോവിഡ് മഹാമാരിയുടെ ആശങ്കകൾ ഇപ്പൊഴും നിലനിൽക്കുന്ന സാഹചര്യത്തിൽ സാംക്രമികേതര രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ, മാനസിക ആരോഗ്യ പ്രശ്നങ്ങൾ മറ്റു വൈകല്യങ്ങൾ എന്നിവയെക്കുറിച്ച് ശാസ്ത്രീയമായ അവബോധം വളർത്തുക എന്ന ഇവരുടെ സദുദ്ദേശത്തിന് രാജ്യമെമ്പാടുമുള്ള കായിക സ്നേഹികളും അല്ലാത്തവരുമായി ഒരു പാട് പേർ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.”
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.