ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്ക് യാത്രക്കാരനായ മലയാളിയുവാവ് കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് മൈസൂരുവിനടുത്തുള്ള നഞ്ചൻകോടിൽ അപകടം നടന്നത്.

സഹയാത്രികനായ സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്. വൈത്തിരി കുളങ്ങരകാട്ടിൽ മുഹമ്മദ് ഷമീറിന്റെ മകൻ കെ.എം. സൽമാൻ ഫാരിസ്‌ (22) ആണ് മരിച്ചത്.

  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം

നിലമ്പൂർ സ്വദേശി സഹലിനാണ് (23) പരിക്കേറ്റത്. ഇയാളെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരായ ഇരുവരും നാട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്.

നിയന്ത്രണംവിട്ടെത്തിയ കാറിലേക്ക് ബൈക്ക് ഇടിക്കുകയായിരുന്നു. നഞ്ചൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!" ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us