നീതിപതി ആകാൻ തയ്യാറെടുത്തു: തട്ടിപ്പിൽ പ്രതിയായി!!

ബെംഗളൂരു: ഹൈക്കോടതി രജിസ്ട്രാർ കെ എസ അര ലക്ഷ്മിയുടെ പരാതിയെതുടർന്ന് കൊടക് ജില്ലയിലെ എസ് എസ് പലക്ഷാക്കെതിരെ വിധാന സൗധപോലീസ് തട്ടിപ്പിന് കേസെടുത്തു.

ജില്ലാ മജിസ്ട്രേറ്റ് റിക്രൂട്ട്മെന്റ് പരീക്ഷ പൂർത്തിയാക്കിയ ഇയാൾ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ നൽകുമ്പോൾ തെറ്റായ വിവരങ്ങൾ നൽകി എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കി നിയമനം നേടിയ ഇദ്ദേഹം ജില്ലാ മജിസ്ട്രേറ്റ് ആയി ഉദ്യോഗത്തിൽ പ്രവേശിക്കാൻ ഇരിക്കെ ഹൈക്കോടതി രജിസ്ട്രാർക്ക് ലഭിച്ച അജ്ഞാത ഫോൺ സന്ദേശമാണ് വഴിത്തിരിവായത്.

  ഡ്രൈവറില്ലാ ട്രെയിനുകൾ വരുന്നു; പിങ്ക് ലൈനിൽ വിസ്മയമൊരുക്കാൻ നമ്മ മെട്രോ; സർവീസ് മെയ് മാസത്തിൽ തുടക്കം

ഇദ്ദേഹം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്ന ആളാണ് എന്നായിരുന്നു ഫോൺ സന്ദേശം. ലഭിച്ച സന്ദേശത്തിന് അടിസ്ഥാനത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകുകയും മറുപടിയായി ലഭിച്ച വിവരങ്ങൾ സത്യമാണെന്ന് ഇദ്ദേഹം തന്നെ സമ്മതിക്കുകയും ആയിരുന്നു.
എന്നാൽ ഉദ്യോഗത്തിനായി സമർപ്പിച്ചിരുന്ന അപേക്ഷയിൽ താൻ ഒരു ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിട്ടില്ല എന്ന രേഖയാണ് നൽകിയിരുന്നത്.

  ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍

ഇതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us