തൽക്ഷണ വായ്പ അപ്ലിക്കേഷൻ കേസ്: മൂന്നാമത്തെ ചൈനക്കാരനും അറസ്റ്റിൽ.

ന്യൂഡൽഹി: ഇന്ത്യയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന തൽക്ഷണ വായ്പ ആപ്ലിക്കേഷന്റെ ഇന്ത്യയിലെ മേധാവിയും ചൈനീസ് പൗരനും ആയ 27 കാരൻ ഡൽഹി വിമാനത്താവളത്തിൽ വച്ച് ഹൈദരാബാദ് പോലീസിന്റെ പിടിയിലായി.

ഡൽഹി വിമാനത്താവളം വഴി രാജ്യം വിടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇതോടുകൂടി ഈ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന ചൈനീസ് പൗരന്മാരുടെ എണ്ണം മൂന്നായി.
കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന കുർണൂൽ സ്വദേശി നാഗരാജു എന്നയാളും പോലീസ് പിടിയിലായിട്ടുണ്ട്.

  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ

പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഏകദേശം ഒരു കോടി നാല്പതുലക്ഷം ഇടപാടുകളാണ് ഇതുവരെ കമ്പനി നടത്തിയിട്ടുള്ളത് എന്നും ഏകദേശം 21,000 കോടി രൂപയുടെ പണമിടപാടുകൾ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us