ബെംഗളൂരു : ഇന്നലെ ബിഎംടിസി തൊഴിലാളികൾ നടത്തിയ അപ്രതീക്ഷിത പണിമുടക്കിൽ പാതിവഴിയിൽ അകപ്പെട്ടവരിൽനിന്ന് അവസരം മുതലെടുത്ത് ഒരു കണക്കുമില്ലാതെ ചാർജ് ഈടാക്കി ഓട്ടോഡ്രൈവർമാർ.
ലക്ഷക്കണക്കിന് യാത്രക്കാർക്കാണ് ഇന്നലെ ഈ ദുരനുഭവം ഉണ്ടായത്.
ഇന്നലെ മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ അപ്രതീക്ഷിതമായി നടത്തിയ തൊഴിലാളി യൂണിയനുകളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വളരെയധികം ദുരിതത്തിലാക്കി. ജോലിക്കായി ഓഫീസിൽ പോയവർക്ക് ആണ് കൂടുതൽ ദുരിതം ഉണ്ടായത്.
ബസ് സ്റ്റോപ്പുകളിൽ മണിക്കൂറുകളോളം കാത്തുനിന്ന വർക്ക് ആദ്യമൊന്നും ബസ്സുകൾ വരാത്തതിന് കാരണം മിന്നൽ പണിമുടക്ക് ആണെന്ന് അറിയുമായിരുന്നില്ല.
ബി.എം.ടി.സി.യിലെ തന്നെ പല തൊഴിലാളികളും ജോലിക്ക് ഹാജരായിരുന്നെങ്കിലും അവരുടെ ജോലിയിൽ പ്രവേശിക്കാൻ പണിമുടക്കുന്ന സംഘടനകളിൽപെട്ട തൊഴിലാളികൾ അനുവദിച്ചില്ല.
പലസ്ഥലങ്ങളിലും തൊഴിലാളികളും യാത്രക്കാരും തമ്മിൽ കയർത്തു സംസാരിക്കുന്നത് ഒരു സാധാരണ കാഴ്ചയായി മാറി.
മജസ്റ്റിക് ബസ് സ്റ്റാൻഡിലെ ഒരു യാത്രക്കാരിൽനിന്ന് പണം ഈടാക്കി ടിക്കറ്റ് നൽകിയെങ്കിലും പിന്നീട് സർവീസുകൾ നിർത്തിവെച്ചതിനാൽ യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല ടിക്കറ്റിന് നൽകിയ പണം മടക്കി നൽകിയതുമില്ല.
ഈ സാഹചര്യം മുതലെടുത്ത് പല ഓട്ടോ ഡ്രൈവർമാരും ഇരട്ടിയിലധികം ചാർജുകൾ ആണ് യാത്രക്കാരിൽനിന്ന് ഈടാക്കിയത്.
ചുരുക്കിപ്പറഞ്ഞാൽ മജസ്റ്റിക് നിന്ന് ശാന്തിനഗർ വരെ പോയ ഒരു യാത്രക്കാരനിൽ നിന്ന് സാധാരണ കൊടുക്കാറുള്ള 100 രൂപയ്ക്ക് പകരം 250 രൂപയാണ് ഈടാക്കിയത്.
ഇതേ സമയം ഇന്നലെ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]