കോവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ബെംഗളൂരു: കോവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശിവമോഗയിലാണ് സംഭവം നടന്നത്.

ആശുപത്രി ജീവനക്കാരനും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കേസിൽ രണ്ട് പ്രതികളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികൾ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ആശുപത്രി ജീവനക്കാരനും സുഹൃത്തുക്കളും ചേർന്ന് ശനിയാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.

കുട്ടിയുടെ അമ്മയ്ക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ശിവമോഗയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ 15 ദിവസമായി ചികിത്സയിൽ കഴിയുന്ന അമ്മയെ 16-കാരിയായ മകളാണ് പരിചരിച്ചിരുന്നത്.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

അതിനിടെ ആശുപത്രിയിലെ കരാർ ജീവനക്കാരനായ യുവാവ് പെൺകുട്ടിയുമായി സൗഹൃദത്തിലായി. ശനിയാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയത്.

യാത്രയ്ക്കിടയിൽ ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പേർ കൂടി കാറിൽ കയറി. തുടർന്ന് ശിവമോഗയ്ക്ക് സമീപത്തെ അയനുരു ഭാഗത്തേക്ക് കാർ ഓടിച്ചു പോവുകയും ഹൈവേയുടെ സമീപത്തുള്ള ആളൊഴിഞ്ഞ ഭാഗത്ത് കാർ നിർത്തുകയും ചെയ്തു. ഇവിടെവെച്ചാണ് നാല് പേരും പെൺകുട്ടിയെ പീഡിപ്പിച്ചത്.

ശേഷം രാത്രിയോടെ പെൺകുട്ടിയെ ആശുപത്രിയിൽ തിരികെ എത്തിച്ചു. ചികിത്സയിലുള്ള അമ്മയോടാണ് തനിക്കുണ്ടായ ദുരനുഭവം പെൺകുട്ടി ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ ആശുപത്രി അധികൃതരെയും ബന്ധുക്കളെയും വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

പ്രതികളായ രണ്ട് പേരെയും മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. ഒളിവിൽ പോയവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രേണുകാസ്വാമി വധക്കേസ്: 'ദർശൻ കേസിൽ നിർണായക തിരിവ്; മാധ്യമ വിചാരണയ്ക്ക് പൂട്ടിടാൻ ഹൈക്കോടതി!
[masterslider id="10"]

Related posts