ബെംഗളൂരു: നിർണായകമായ കേരള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ, പ്രവാസി മലയാളികൾക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്തുവാൻ ആയി യുഡിഎഫ് കർണാടക ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമെന്ന് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
കേരളത്തിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് കർണാടക നടത്തിയ ഇലക്ഷൻ കൺവെൻഷൻ വീഡിയോ കോളിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം, പ്രവാസി മലയാളികളുടെ ആവശ്യങ്ങളോട് എന്നും അനുകൂല സമീപനം ആണ് ഐക്യ ജനാധിപത്യ മുന്നണി സ്വീകരിച്ചിരുന്നത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു, ലോക്ഡോൺ കാലഘട്ടങ്ങളിൽ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്ന മലയാളികളെ സൗജന്യമായി നാട്ടിലേക്ക് എത്തിക്കുവാൻ യുഡിഎഫ് കർണാടകയുടെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു.
ശ്രീ എം കെ നൗഷാദ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ AICC മെമ്പർ ശ്രീ സത്യൻ പുത്തൂർ മുഖ്യ അതിഥിയായിരുന്നു.ശ്രീ മെറ്റി ഗ്രേസ്, adv. പ്രമോദ് നമ്പ്യാർ , ശ്രീ ജെയ്സൺ ലൂക്കോസ്, ശ്രീ അലക്സ് ജോസഫ്, ശ്രീ ശംസുദ്ധീൻ കൂടാളി,ശ്രീ വിനു തോമസ്, ശ്രീ നാസർ നീലസാന്ദ്ര, ഡോ. നകുൽ, എന്നിവർ സംസാരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.