ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമ ഇനി കർണാടകയിൽ…

ബെംഗളൂരു: ലോകത്തിലെ എറ്റവും ഉയരമുള്ള ഹനുമാൻ സ്വാമി പ്രതിമ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ഹനുമത് ജൻമഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്.

ദേശീയ തലത്തിൽ രഥയാത്ര സംഘടിപ്പിച്ചു കൊണ്ടാണ് ഇതിനാവശ്യമുള്ള ഫണ്ട് ശേഖരിക്കുന്നത്.

215 മീറ്റർ ആണ് പ്രതിമയുടെ ഉയരം, ചെലവ് കണക്കാക്കിയിരിക്കുന്നത് 1200 കോടി രൂപയാണ്.

അയോദ്ധ്യയിൽ ശ്രീ രാമൻ്റെ പ്രതിമ 221 മീറ്റർ ഉയരത്തിൽ ആണ് നിർമ്മിക്കുന്നത് അതിനാലാണ് ഹനുമാൻ പ്രതിമയുടെ ഉയരം 215 മീറ്ററാക്കി കുറച്ചത് എന്ന് ട്രസ്റ്റ് പറയുന്നു.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

പൈതൃകനഗരമായ ഹമ്പിയിലെ കിഷ്കിന്ദയിൽ ആണ് പ്രതിമ ഉയരുന്നത്.

കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ നിലവിലുള്ളതും നിർമ്മിച്ചു കൊണ്ടിരിക്കുന്നതുമായ പ്രതിമകൾ ശ്രദ്ധ നേടിയിട്ടുണ്ട്.

ശ്രാവണബലഗൊള, കർക്കള, ധർമ്മസ്ഥല എന്നിവിടങ്ങളിൽ ജൈന തീർത്ഥങ്കരൻ മാരുടെ ഉയരം കൂടിയ പ്രതിമകൾ ഉണ്ട്.

കെംപെ ഗൗഡ വിമാനത്താവളത്തിന് സമീപം നഗര ശിൽ‌പിയുടെ പ്രതിമ നിർമാണത്തിലാണ്.

കനക പുരയിലെ കപാലിബെട്ടയിൽ ലോകത്തിലെ ഏറ്റവും വലിയ യേശു കൃസ്തുവിൻ്റെ പ്രതിമ നിർമ്മിക്കാനുള്ള ശ്രമങ്ങൾ വിവാദത്തിൽ ആണ്.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

ജിഗനിയിലെ മുത്യാല മടവിൽ സ്വാമി വിവേകാനന്ദൻ്റെ എറ്റവും വലിയ പ്രതിമ വരുന്നുണ്ട്.

കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്നപ്പോൾ കാവേരി ദേവിയുടെ കൂറ്റൻ പ്രതിമ കെ.എസ്.ആർ ഡാമിന് സമീപം സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നു.

( ചിത്രത്തിലുള്ളത് കേരളത്തിലെ ഏഴിമലയിലെ ഹനുമാൻ സ്വാമി പ്രതിമയാണ് )

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
[masterslider id="10"]

Related posts